അല്‍വാരോ മൊറാട്ട ഇനി എ സി മിലാനില്‍

നാലു വര്‍ഷത്തെ കരാര്‍ ക്ലബില്‍ ഒപ്പുവെച്ചു.മൊറാട്ട ഇന്ന് മിലാനില്‍ എത്തി മെഡിക്കല്‍ പൂര്‍ത്തിയാക്കും. അതു കഴിഞ്ഞ് ആകും താരം അവധിക്ക് പോവുക. അതിനു ശേഷം ഓഗസ്റ്റില്‍ ടീമിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിക്കും

author-image
Prana
New Update
Alvaro Morata
Listen to this article
0.75x 1x 1.5x
00:00 / 00:00

അല്‍വാരോ മൊറാട്ട ഇനി എ സി മിലാനില്‍. അത്ലറ്റിക്കോ മാഡ്രിഡ് വിട്ടാണ് എ സി മിലാന്‍ താരത്തെ സ്വന്തമാക്കുന്നത്. 13 മില്യണ്‍ റിലീസ് ക്ലോസ് നല്‍കിയാണ് മിലാന്‍ താരത്തെ സൈന്‍ ചെയ്യുന്നത്. താരം നാലു വര്‍ഷത്തെ കരാര്‍ ക്ലബില്‍ ഒപ്പുവെച്ചു.മൊറാട്ട ഇന്ന് മിലാനില്‍ എത്തി മെഡിക്കല്‍ പൂര്‍ത്തിയാക്കും. അതു കഴിഞ്ഞ് ആകും താരം അവധിക്ക് പോവുക. അതിനു ശേഷം ഓഗസ്റ്റില്‍ ടീമിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിക്കും.റയല്‍ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ചെല്‍സി, യുവന്റസ് എന്നീ വലിയ ക്ലബുകള്‍ക്ക് ആയി മൊറാറ്റ മുമ്പ് കളിച്ചിട്ടുണ്ട്.