Wrestler Aman Sehrawat one win away from medal, storms into semis
പാരീസ് : പാരീസ് ഒളിംപിക്‌സില്‍ എല്ലാ മത്സരങ്ങളിലും തോല്‍വി ഏറ്റുവാങ്ങിയതോടെ ഇനി ആകെ പ്രതീക്ഷയേകുന്നത് പുരുഷ ഗുസ്തി മത്സരമാണ്. ഇന്ത്യന്‍ ഗുസ്തി താരം അമന്‍ സെഹ്രാവത് 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സെമി ഫൈനലില്‍. അര്‍മേനിയന്‍ താരം അബെര്‍കോവിനെ ആണ് ഇന്നലെ അമന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്. മത്സരം പകുതിക്ക് നില്‍ക്കെ അമന്‍ 3-0ന് മുന്നില്‍ ആയിരുന്നു. 2 മിനുട്ട് ശേഷിക്കവെ 11-0ന് ലീഡ് എടുത്ത് അമന്‍ ടെക്‌നിക്കല്‍ സുപ്പീരിയോറിറ്റിയില്‍ അമന്‍ വിജയിച്ച് സെമി ഉറപ്പിച്ചു.
ആദ്യം നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വ്ളാഡിമിര്‍ എഗോറോവിനെതിരെ 10-0ന് ഉജ്ജ്വല വിജയം നേടിയാണ് അമന്‍ സെഹ്രാവത് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. 10-0ന്റെ മേധാവിത്വം നേടിയതോടെ ആ മത്സരത്തില്‍ അമനെ വിജയിയായ പ്രഖ്യാപിക്കുക ആയിരുന്നു. സെമി ഫൈനലില്‍ ജപ്പാന്‍ താരം ഹിഗുചിനെയാണ് അമന്‍ നേരിടുന്നത്. ഇന്ന് 9.45നാണ് താരത്തിന്റെ സെമി ഫൈനല്‍ പോരാട്ടം.