അമേരിക്ക ടി20 ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചു;  കാനഡയ്‌ക്കെതിരെ ആദ്യ മത്സരം

അമേരിക്ക ടി20 ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദ് ടീമില്‍ ഇടം നേടിയില്ല.

author-image
Athira Kalarikkal
Updated On
New Update
AMERICA

File photo

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ടെക്‌സസ് : അമേരിക്ക ടി20 ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദ് ടീമില്‍ ഇടം നേടിയില്ല.15 അംഗ ടീമാണ് പ്രഖ്യാപിച്ചത്.  ഉന്‍മുക്ത് ചന്ദിന് പകരം കോറി ആന്‍ഡേഴ്‌സണെ ഉള്‍പ്പെടുത്തി. ഏപ്രിലില്‍ കാനഡയ്ക്കെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള ടീമിലും ചന്ദിന് കളിക്കാനായില്ല.

യുഎസ്എ ടീമിനെ മൊണാങ്ക് പട്ടേല്‍ നയിക്കും. വൈസ് ക്യാപ്റ്റന്‍ ആരോണ്‍ ജോണ്‍സ്. പരിചയ സമ്പന്നനായ പേസര്‍ അലി ഖാനും ടീമില്‍ ഇടം നേടി. ഇതേ ടീം ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശിന് എതിരെ മൂന്ന് ടി20 മത്സരങ്ങള്‍ കളിക്കും.

ലോകകപ്പില്‍ ജൂണ്‍ 1ന് കാനഡയ്ക്കെതിരെ ആണ് അമേരിക്കയുടെ ആദ്യ മത്സരം. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമൊപ്പം ഒരു ഗ്രൂപ്പിലാണ് അമേരിക്ക. ജൂണ്‍ 12ന് ആണ് അമേരിക്ക ഇന്ത്യയെ നേരിടുന്നത്.

 

United States of America T20 World Cup Anderson