ആനന്ദും കാസ്പറോവും വീണ്ടും നേർക്കുനേർ

മുപ്പതുവർഷം മുൻപ്‌നടന്ന ലോക ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ അവർത്തനമാവുന്ന മത്സരം ബുധനാഴ്ച സെയ്ന്റ് ലൂയിസ് ചെസ്സ് ക്ലബ്ബിൽ തുടങ്ങും .അഞ്ചുവട്ടം ലോകചാമ്പ്യൻ ആയ ആനന്ദ് അപൂർവമായി മാത്രമാണ് ടൂർണമെന്റിൽ കളിക്കുന്നത് . 

author-image
Devina
New Update
gaari

 
ഇതിഹാസ താരങ്ങളായ റഷ്യയുടെ ഗാരി കാസ്പറോവും ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദും വീണ്ടും ചതുരംഗക്കളത്തിൽ നേർക്കുനേർ .

മുപ്പതുവർഷം മുൻപ്‌നടന്ന ലോക ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ അവർത്തനമാവുന്ന മത്സരം ബുധനാഴ്ച സെയ്ന്റ് ലൂയിസ് ചെസ്സ് ക്ലബ്ബിൽ തുടങ്ങും .

ഫ്രീസ്റ്റൈൽ ഫോർമാറ്റിലുള്ള 12 ഗെയിം മത്സരമാണ് ലെജന്റ്സ് ടൂർണമെന്റിൽ നടക്കുക .1 ,44 ,000  ഡോളറാണ് ഏകദേശം 1 കോടി 27 ലക്ഷം രൂപ )സമ്മാനത്തുക .ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിലെ 107 നിലയിലാണ് 1995 ൽ കാസ്പറോവും ആനന്ദും ലോക കിരീടത്തിനായി ഏറ്റുമുട്ടിയത് .

ലോകം കണ്ട ഏറ്റവും കരുത്തനായ താരങ്ങളിൽ ഒരാളായ കാസ്പറോവ് 2004 മുതൽ പ്രദർശനമത്സരങ്ങളിൽ മാത്രമാണ് കളിക്കുന്നത് .

അഞ്ചുവട്ടം ലോകചാമ്പ്യൻ ആയ ആനന്ദ് അപൂർവമായി മാത്രമാണ് ടൂർണമെന്റിൽ കളിക്കുന്നത് .