റിയൊ ഡി ജനൈറോ: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ച് കാര്‍ലൊ ആഞ്ചലോട്ടി. പരിക്കിന്റെ പിടിയിലുള്ള സൂപ്പര്‍ സ്ട്രൈക്കര്‍ നെയ്മറെയും റോഡ്രിഗൊയെയും ടീമിലേക്ക് പരിഗണിച്ചില്ല. എന്നാല്‍ മിഡ്ഫീല്‍ഡര്‍ കാസമിറൊ ടീമില്‍ തിരിച്ചെത്തി. പുതിയ പരിശീലകനെ അവതരിപ്പിക്കല്‍ ചടങ്ങിലായിരുന്നു ആഞ്ചലോട്ടിയുടെ ടീം പ്രഖ്യാപനം.സാന്റോസ് താരമായ നെയ്മര്‍ ക്ളബ്ബില്‍ ഒരാഴ്ചമുന്‍പ് തിരിച്ചെത്തിയിരുന്നു. എന്നാല്‍ താരം ഫിറ്റ്നസ് പൂര്‍ണമായും വീണ്ടെടുത്തെന്ന് ആഞ്ചലോട്ടി കരുതുന്നില്ല. നെയ്മറുമായി സംസാരിച്ചെന്നും കാര്യങ്ങള്‍ അദ്ദേഹത്തിന് ബോധ്യപ്പെട്ടെന്നും ആഞ്ചലോട്ടി പറഞ്ഞു. വിനീഷ്യസ് ജൂനിയര്‍ തന്റെ കീഴില്‍ ബ്രസീലിന്റെ മികച്ച സ്ട്രൈക്കറായി ഉയരുമെന്ന് ഇറ്റാലിയന്‍ കോച്ച് പറഞ്ഞു. റയല്‍ മഡ്രിലെ മിന്നുന്ന ഫോം ബ്രസീലിനായി കളിക്കുമ്പോള്‍ വിനീഷ്യസ് പുറത്തെടുക്കുന്നില്ലെന്ന് ആരാധകരുടെ ഭാഗത്തുനിന്നും വിമര്‍ശനമുയരാറുണ്ട്.ഒന്നരവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ കാസമിറൊ ടീമില്‍ തിരിച്ചെത്തുന്നത്. റയല്‍ ബെറ്റിസിന്റെ ആന്റണിയും മടങ്ങിയെത്തി. ചെല്‍സിയുടെ യുവതാരങ്ങളായ അന്‍ഡ്രൂ സാന്റോസ്, എസ്റ്റിവൊ വില്യന്‍ എന്നിവര്‍ പട്ടികയില്‍ സ്ഥാനം നേടി.അടുത്തമാസം എക്വഡോറിനും പാരഗ്വായിക്കും എതിരേയാണ് ബ്രസീലിന്റെ മത്സരങ്ങള്‍.
ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ച് ആഞ്ചലോട്ടി ; നെയ്മര്‍ ടീമിലില്ല
ചെല്‍സിയുടെ യുവതാരങ്ങളായ അന്‍ഡ്രൂ സാന്റോസ്, എസ്റ്റിവൊ വില്യന്‍ എന്നിവര്‍ പട്ടികയില്‍ സ്ഥാനം നേടി.അടുത്തമാസം എക്വഡോറിനും പാരഗ്വായിക്കും എതിരേയാണ് ബ്രസീലിന്റെ മത്സരങ്ങള്‍.
New Update