വിജയ് ഹസാരെയില്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ചറിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ചരിത്രം കുറിച്ച് പഞ്ചാബ് താരം അന്‍മോല്‍പ്രീത് സിങ്. അരുണാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ 35 പന്തിലാണ് താരം സെഞ്ചറി കുറിച്ചത്. ഇന്ത്യന്‍ താരങ്ങളില്‍ 40 പന്തില്‍ സെഞ്ചറി നേടിയ യൂസഫ് പഠാന്റെ റെക്കോര്‍ഡാണ് അന്‍മോല്‍പ്രീത് മറികടന്നത്. ലോക ക്രിക്കറ്റില്‍ തന്നെ വേഗമേറിയ നാലാമത്തെ സെഞ്ചറിയെന്ന നേട്ടവും അന്‍മോല്‍പ്രീത് സ്വന്തമാക്കി.
മുന്നിലുള്ളത് ജേക് ഫ്രേസര്‍ മക്ഗൂര്‍ക് (29 പന്തില്‍), എ.ബി. ഡിവില്ലിയേഴ്‌സ് (31) എന്നിവര്‍ക്കു മാത്രം പിന്നില്‍. മത്സരത്തില്‍ പഞ്ചാബ് ഒന്‍പതു വിക്കറ്റിന് ജയിച്ചു. മത്സരത്തില്‍ ോടസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങഅങിയ അരുണാചല്‍ പ്രദേശ് 48.4 ഓവറില്‍ 164 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ അഭിഷേക് ശര്‍മ (ഏഴു പന്തില്‍ 10) നിരാശപ്പെടുത്തിയെങ്കിലും, അന്‍മോല്‍പ്രീതിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ വെറും 12.5 ഓവറില്‍ പഞ്ചാബ് ലക്ഷ്യത്തിലെത്തി.
ഇത്തവണത്തെ ഐപിഎല്‍ മെഗാ താരലേലത്തില്‍ അന്‍മോല്‍പ്രീത് സിങിനെ ഒരു ഫ്രാഞ്ചൈസികളും ഏറ്റെടുത്തിരുന്നില്ല. താരലേലത്തില്‍ തിരഞ്ഞെടുക്കാത്ത താരങ്ങളെല്ലാം ഇപ്പോള്‍ വിജയ് ഹസാരെ ട്രോഫി, ടെസ്റ്റ് ക്രിക്കറ്റ് എന്നിവയില്‍ മികച്ച പ്രകടനം നടത്തുകയാണ്. ഐപിഎല്ലില്‍ ലഭിക്കാത്ത അവസരങ്ങള്‍ കിട്ടാത്തത് കാരണം താരങ്ങള്‍ മറ്റ് ക്രിക്കറ്റ് ഫോര്‍മാറ്റിലൂടെ പകരം വീട്ടുകയാണെന്നാണ് സമൂഹമാധ്യമങ്ങള്‍ ആളുകള്‍ പറയുന്നത്.