/kalakaumudi/media/media_files/2025/11/15/sanjuuuuuuuuuuu-2025-11-15-13-20-13.jpg)
ചെന്നൈ: മലയാളി താരം ആയ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിൽ .ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് ചെന്നൈ സൂപ്പർ കിങ്‌സ് സഞ്ജുവിന്റെ വരവ് ടീം എക്‌സിൽ ആഘോഷമാക്കിയത് .
സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാൻ റോയൽസിന് കൈമാറി .
'സഞ്ജു സാംസൺ ഈസ് യെല്ലോവ്, അൻപുടൻ വെൽക്കം ചേട്ട!' എന്ന കുറിപ്പോടെ വണക്കം സഞ്ജു എന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ് ചെന്നൈ താരത്തിന്റെ വരവ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
പിന്നാലെ ധോണിക്കൊപ്പം നിൽക്കുന്ന സഞ്ജുവിനേയും ചെന്നൈ ആരാധകരേയും കോർത്തിണക്കിയുള്ള ഒരു വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
'ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നു സിംഹത്തിന്റെ സ്വന്തം മടയിലേക്ക്'- എന്ന കുറിപ്പോടെയാണ് വിഡിയോ.
ഇതിൽ രാജസ്ഥാൻ റോയൽസ് ജേഴ്‌സിയിൽ നിന്നു ചെന്നൈ ജേഴ്‌സിയിലേക്ക് സഞ്ജു മാറുന്നതിന്റെ ദൃശ്യങ്ങളും കാണാം. അവസാനം 'ചേട്ടൻ വന്നല്ലേ'- എന്നൊരു ഡയലോഗുമായാണ് വിഡിയോ അവസാനിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
