ആധികാരിക വിജയം; കണ്ണീരടക്കാനാകാതെ കോലിയും ഭാര്യ അനുഷ്‌കയും

ഗ്രൗണ്ടില്‍ വെച്ച് കോലി കരയുമ്പോള്‍ ഗാലറിയില്‍ അഭിമാനവും കണ്ണീരും കലര്‍ന്ന മുഖമായിരുന്നു അനുഷ്‌കയ്ക്ക്. ഇരുവരുടെയും വൈകാരിക ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 

author-image
Athira Kalarikkal
Updated On
New Update
Anushka and Virat

അനുഷ്ക ശര്‍മയും വിരാട് കോലിയും മത്സരത്തിനു ശേഷം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആധികാരിക വിജയത്തോടെ പ്ലെ ഓഫില്‍ കയറിയ സന്താഷത്തിലാണ് ക്രിക്കറ് ലോകം. പോയിന്റ് ടേബിളില്‍ ആര്ഡസിബി നാലാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.  14 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായാണ് ബെംഗളൂരു പ്ലേ ഓഫിലേക്ക് കുതിച്ചത്. 

ആര്‍സിബിയുെട വിജയത്തിന് പിന്നാലെ ആരാധകരുടെയും താരങ്ങളുടെയും ആഹ്ലാദ പ്രകടനമായിരുന്നു ഗാലറി മുഴുവനും. ഏറെ നാള്‍ കാത്തിരുന്ന വിജയം കൈവരിച്ചപ്പോള്‍ കോലിയ്ക്ക് ആനന്ദകണ്ണീര്‍ അടക്കാനായില്ല. ഒപ്പം അനുഷ്‌കയ്ക്കും. ഗ്രൗണ്ടില്‍ വെച്ച് കോലി കരയുമ്പോള്‍ ഗാലറിയില്‍ അഭിമാനവും കണ്ണീരും കലര്‍ന്ന മുഖമായിരുന്നു അനുഷ്‌കയ്ക്ക്. ഇരുവരുടെയും വൈകാരിക ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 

ആര്‍സിബിയുടെ വിജയത്തിനു പിന്നാലെ ബെംഗളൂരുവിലെ പ്രധാന റോഡുകളെല്ലാം ശനിയാഴ്ച രാത്രി ആരാധകരെക്കൊണ്ടു നിറഞ്ഞു. നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ആര്‍സിബി താരങ്ങളുമായി ടീം ബസ് പുറത്തിറങ്ങിയപ്പോള്‍ ആരാധകര്‍ ബസ് വളഞ്ഞു. 

രാത്രി ഏറെ വൈകിയും ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ബൈക്ക് റാലി നടത്തിയും കാറിന്റെ മുകളില്‍ കയറിയിരുന്നുമൊക്കെയാണ് ആരാധകര്‍ ബെംഗളൂരുവിന്റെ വിജയം ആഘോഷിച്ചത്. ഈ സീസണില്‍ മറ്റ് മത്സരങ്ങലെ അപേക്ഷിച്ച് ആര്‍സിബി- സിഎസ്‌കെ പോര് ആണ് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ജിയോ സാവനില്‍ കണ്ടത്.  

 

 

 

 

Virat Kohli Anushka Sharma rcb playoff