മെസി കേരളത്തിലേക്ക് എത്തിയേക്കില്ല; സംഘാകര്‍ കരാര്‍ ലംഘിക്കുന്നതായി ആക്ഷേപം

നവംബര്‍ 17ന് കൊച്ചിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെയും സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെയും പ്രഖ്യാപനം

author-image
Biju
New Update
messi

ബ്യൂനസ് ഐറിസ്: അര്‍ജന്റീന ഫുട്‌ബോള്‍ ടീം നവംബറില്‍ കേരളത്തില്‍ രാജ്യാന്തര മത്സരം കളിക്കാനെത്തില്ലെന്നു റിപ്പോര്‍ട്ട്. തയാറെടുപ്പുകളുടെയും യാത്രയുടെയും കാര്യത്തില്‍ സംഘാടകര്‍ തുടര്‍ച്ചയായി കരാര്‍ ലംഘനങ്ങള്‍ നടത്തുന്നതിനാലാണ് നവംബറിലെ കേരള പര്യടനം ഉപേക്ഷിക്കുന്നതെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) പ്രതിനിധികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

''നവംബറിലെ ഇന്ത്യന്‍ പര്യടനം യാഥാര്‍ഥ്യമാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ഞങ്ങളുടെ പ്രതിനിധി കേരളത്തിലെത്തി. സ്റ്റേഡിയവും  ഹോട്ടലും സന്ദര്‍ശിച്ചു. പക്ഷേ, ആവശ്യപ്പെട്ട ക്രമീകരണങ്ങള്‍ സജ്ജമാക്കാന്‍ അവര്‍ക്കു സാധിച്ചിട്ടില്ല. നവംബറിനു പകരം മാര്‍ച്ചില്‍ പര്യടനം നടത്തുന്ന കാര്യം ആലോചനയിലുണ്ട്''  എഎഫ്എ പ്രതിനിധിയെ ഉദ്ധരിച്ച് ലാ നാസിയോണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

നവംബര്‍ 17ന് കൊച്ചിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെയും സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെയും പ്രഖ്യാപനം.