കോപ്പ അമേരിക്ക കിരീട പോരാട്ടത്തിന് മുന്‍പ് സന്നാഹ മത്സരങ്ങള്‍ക്കായി മെസിയും കൂട്ടരും

കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് മുന്‍പ് അര്‍ജന്റീന രണ്ട് സന്നാഹ മത്സരങ്ങള്‍ കളിക്കും. ഇക്വഡോറിനും ഗ്വാട്ടിമാലയ്ക്കുമെതിരെയും ആണ് അര്‍ജന്റീനയുടെ സന്നാഹ മത്സരങ്ങള്‍. ജൂണ്‍ 9ന് ചിക്കാഗോയിലെ സോള്‍ജിയര്‍ ഫീല്‍ഡില്‍ മെസിയും സംഘവും ഇക്വഡോറിനെ നേരിടും.

author-image
Athira Kalarikkal
Updated On
New Update
Messi1

File Photo

Listen to this article
0.75x1x1.5x
00:00/ 00:00

ജൂണ്‍ 20ന് ആരംഭിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് മുന്‍പ് അര്‍ജന്റീന രണ്ട് സന്നാഹ മത്സരങ്ങള്‍ കളിക്കും. ഇക്വഡോറിനും ഗ്വാട്ടിമാലയ്ക്കുമെതിരെയും ആണ് അര്‍ജന്റീനയുടെ സന്നാഹ മത്സരങ്ങള്‍. ജൂണ്‍ 9ന് ചിക്കാഗോയിലെ സോള്‍ജിയര്‍ ഫീല്‍ഡില്‍ മെസിയും സംഘവും ഇക്വഡോറിനെ നേരിടും. ജൂണ്‍ 14ന് മേരിലാന്‍ഡിലെ ലാന്‍ഡ്ഓവറിലെ കമാന്‍ഡേഴ്സ് ഫീല്‍ഡില്‍ ഗ്വാട്ടിമാലയുമായും അര്‍ജന്റീന കളിക്കും.

\ജൂണ്‍ 20 ന് കാനഡയ്ക്കെതിരെ ആണ് കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ ആദ്യ മത്സരം. അര്‍ജന്റീന ജൂണ്‍ 12-നകം ടൂര്‍ണമെന്റിനുള്ള അവസാന 26 അംഗ പട്ടിക സമര്‍പ്പിക്കും. ചിലി, പെറു, കാനഡ എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് അര്‍ജന്റീന മത്സരിക്കുന്നത്. ചാമ്പ്യന്‍മാരായ അര്‍ജന്റീന കീരീടം നിലനിര്‍ത്തുക എന്ന ഉദ്ദേശത്തോടെ ആയിരിക്കും കോപ്പ അമേരിക്കയില്‍ പോരാട്ടത്തിനിറങ്ങുന്നത്. 

argentina Copa America