സൗഹൃദ മത്സരത്തില്‍ ഇക്വഡോറിനെ പരാജയപ്പെടുത്തി അര്‍ജന്റീന

ആദ്യ പകുതിയില്‍ തന്നെ ഇക്വഡോറിനെ അടക്കിഭരിക്കാന്‍ അര്‍ജന്റീനയ്ക്കായി. കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് മുമ്പായുള്ള മറ്റൊരു പരിശീലന മത്സരത്തില്‍ ജൂണ്‍ 15ന് അര്‍ജന്റീന ഗ്വാട്ടിമാലയെ നേരിടും.

author-image
Athira Kalarikkal
New Update
Argentina
Listen to this article
0.75x1x1.5x
00:00/ 00:00

ചിക്കാഗോ: കോപ്പ അമേരിക്കയ്ക്കു മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഇക്വഡോറിനെതിരെ അര്‍ജന്റീനയ്ക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. മത്സരം തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ ഏഞ്ചല്‍ ഡി മരിയക്കു പകരം മെസിയെ കളിക്കളത്തിലേക്കിറങ്ങുകയായിരുന്നു.  ആദ്യ പകുതിയില്‍ അര്‍ജന്റീനയ്ക്ക് പന്തടക്കാനാകുമായിരുന്നു.

പക്ഷെ കുറച്ച് അവസരങ്ങള്‍ മാത്രമേ കിട്ടിയിരുന്നുള്ളൂ. എന്നാല്‍ പിന്നീട് ഇക്വഡോറിനെ മറികടന്ന് അര്‍ജന്റീന മുന്നിലെത്തുകയായിരുന്നു. ആദ്യ പകുതിയില്‍ തന്നെ ഇക്വഡോറിനെ അടക്കിഭരിക്കാന്‍ അര്‍ജന്റീനയ്ക്കായി. കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് മുമ്പായുള്ള മറ്റൊരു പരിശീലന മത്സരത്തില്‍ ജൂണ്‍ 15ന് അര്‍ജന്റീന ഗ്വാട്ടിമാലയെ നേരിടും.

lionel messi football argentina Coppa America