ലോകകപ്പ് യോഗ്യത മത്സരത്തില്‍ മെസിയില്ല, അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് മെസിയെ ടീമില്‍ നിന്നും ഒഴിവാക്കിയത്. രണ്ട് വര്‍ശത്തിന് ശേഷമാണ് മെസിയില്ലാതെ ടീം കളിക്കളത്തിലേക്ക് ഇറങ്ങുന്നത്.

author-image
Athira Kalarikkal
New Update
lionel messi

Lionel Messi

Listen to this article
0.75x1x1.5x
00:00/ 00:00

ബ്യൂണസ് ഐറിസ്: സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു. ലയണല്‍ മെസിയില്ലാതെയാണ് ടീം യോഗ്യതാ മത്സരത്തിനിറങ്ങുക. കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് മെസിയെ ടീമില്‍ നിന്നും ഒഴിവാക്കിയത്. രണ്ട് വര്‍ശത്തിന് ശേഷമാണ് മെസിയില്ലാതെ ടീം കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. പൗലോ ഡിബാലയ്ക്ക് ഇത്തവണയും ദേശീയ ടീമില്‍ തിരിച്ചെത്താന്‍ സാധിച്ചില്ല. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സെപ്റ്റംബര്‍ ആറിന് ചിലിയെയും 9ന് കൊളംബിയയോയും ലിയോണല്‍ സ്‌കെലോണിയുടെ സംഘം നേരിടും.

അര്‍ജന്റീന ടീം 

പ്രതിരോധ താരങ്ങള്‍: ഗോണ്‍സാലോ മോണ്ടിയേല്‍, നഹ്വല്‍ മൊളീന, ക്രിസ്റ്റ്യന്‍ റൊമീരോ, ജെര്‍മ്മന്‍ പസെല്ലാ, ലിയോനാര്‍ഡോ ബലേര്‍ഡി, നിക്കോളാസ് ഒട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, വാലന്റൈന്‍ ബാര്‍കോ.

മിഡ്ഫീല്‍ഡേഴ്‌സ്: ലിയാന്‍ഡ്രോ പരേഡസ്, ഗൈഡോ റോഡ്രിഗസ്, അലെക്‌സിസ് മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, ജിയോവാനി ലോസെല്‍സോ, എസെക്വല്‍ ഫെര്‍ണാണ്ടസ്, റോഡ്രിഗോ ഡിപോള്‍

ഫോര്‍വേഡ്‌സ്: നിക്കോളാസ് ഗോണ്‍സാലസ്, അലസാന്‍ഡ്രോ ഗര്‍നാച്ചോ, മത്യാസ് സൂലെ, ജിലിയാനോ സിമിയോണി, വാലെന്റീന്‍ കാര്‍ബോണി, ഹൂലിയന്‍ ആലവരെസ്, ലൗത്താരോ മാര്‍ട്ടിനെസ്, വാലന്റൈന്‍ കാസ്റ്റെല്ലാനോസ്.

argentina lional messi