യുഎസ് ഓപ്പണ്‍ കിരീടം  അരിന സബലെങ്കയ്ക്ക്

തുടര്‍ച്ചയായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ വിജയങ്ങള്‍ക്ക് ശേഷം ഈ കിരീടം കൂടെ നേടിയതോടെ സബലെങ്ക തന്റെ മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടം ഉറപ്പിച്ചു.

author-image
Athira Kalarikkal
New Update
SABELANKA

Arina Sabalenka

Listen to this article
0.75x1x1.5x
00:00/ 00:00

ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 7-5, 7-5 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്ക് ജെസീക്ക പെഗുലയെ തോല്‍പ്പിച്ച് ലോക ഒന്നാം നമ്പര്‍ 2024-ലെ വനിതാ സിംഗിള്‍സ് കിരീടം അരിന സബലെങ്ക സ്വന്തമാക്കി. വാശിയേറിയ മത്സരം ഒരു മണിക്കൂര്‍ 53 മിനുട്ടുകള്‍ നീണ്ടുനിന്നു. തുടര്‍ച്ചയായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ വിജയങ്ങള്‍ക്ക് ശേഷം ഈ കിരീടം കൂടെ നേടിയതോടെ സബലെങ്ക തന്റെ മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടം ഉറപ്പിച്ചു.

തന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിക്കുന്ന പെഗുല, ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ഇഗാ സ്വിറ്റെക്കിനെതിരെയും സെമിയില്‍ കരോലിന മുച്ചോവയ്ക്കെതിരെയും നേടിയ വിജയങ്ങള്‍ ഉള്‍പ്പെടെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ യു എസ് ഓപ്പണില്‍ ഇത്തവണ നടത്തി. അവര്‍ ഇന്ന് ഫൈനലില്‍ ശക്തമായ പോരാട്ടം പുറത്തെടുത്തെങ്കിലും, കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ കൊക്കോ ഗൗഫിനോട് തോറ്റ സബലെങ്ക, ചരിത്രം ആവര്‍ത്തിക്കാന്‍ അനുവദിക്കാതെ ഇത്തവണ ജേതാവാവുക ആയിരുന്നു.

US open finals Arina Sabelanka