യുവേഫ ചാംപ്യന്‍സ് ലീഗിൽ ഇന്ന് നിർണായക മത്സരങ്ങൾ. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് നഗര വൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന ആദ്യ പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് റയൽ വിജയിച്ചിരുന്നു. അതിനാൽ ഇന്ന് സമനില നേടിയാൽ പോലും റയലിന് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറാൻ സാധിക്കും. റോഡ്രിഗോയും, ബ്രാഹിം ഡയസും നേടിയ ഗോളുകൾക്കായിരുന്നു റയൽ ആദ്യ പാദ വിജയം സ്വന്തമാക്കിയപ്പോൾ അത്‌ലറ്റിക്കോക്കായി ഗോൾ നേടിയത് അവരുടെ അർജന്റൈൻ സൂപ്പർ താരം ഹൂലിയൻ അൽവാരസായിരുന്നു.മറ്റു മത്സരങ്ങളിൽ ആഴ്‌സണല്‍ - പിഎസ്‌വി ഐന്തോവനെയും, ആസ്റ്റന്‍ വില്ല ബെൽജിയൻ ക്ലബ്ബായ ക്ലബ് ബ്രുഗിനെയും ബൊറൂസ്യ ഡോര്‍ട്ട്മുണ്ട് ഫ്രഞ്ച് ക്ലബ് ലിലെയെയും നേരിടും. ഡോര്‍ട്ട്മുണ്ടിന്റെ മത്സരം രാത്രി 11.15ന് ആരംഭിക്കും, മറ്റു മത്സരങ്ങൾ നാളെ പുലർച്ചെ 1.30 നാണ്. പിഎസ് വിയുടെ മൈതാനത്ത് ആദ്യപാദത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളിനായിരുന്നു ആഴ്സണലിന്റെ വിജയം. ക്യാപ്റ്റൻ മാർട്ടിൻ ഒഡേഗാർഡ് ആഴ്സണലിനായി ഇരട്ട ഗോൾ നേടിയപ്പോൾ ജൂറിയൻ ടിംബർ, മൈക്കൽ മെറിനോ, റിക്കാർഡോ കാലഫിയോറി, ലിയാൻഡ്രോ ട്രൊസാർഡ്, ഈഥൻ ന്വനേരി എന്നിവർ ഓരോ ഗോൾ വീതം നേടി.
ആഴ്സണലിനും, ഡോർട് മുണ്ടിനും മത്സരം; ചാംപ്യന്‍സ് ലീഗിൽ ഇന്ന് തീപാറും
ക്യാപ്റ്റൻ മാർട്ടിൻ ഒഡേഗാർഡ് ആഴ്സണലിനായി ഇരട്ട ഗോൾ നേടിയപ്പോൾ ജൂറിയൻ ടിംബർ, മൈക്കൽ മെറിനോ, റിക്കാർഡോ കാലഫിയോറി, ലിയാൻഡ്രോ ട്രൊസാർഡ്, ഈഥൻ ന്വനേരി എന്നിവർ ഓരോ ഗോൾ വീതം നേടി.
New Update