Arsenal overcome United challenge to go top
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒരു ഗോളിന് വീഴ്ത്തി ഗണ്ണേഴ്‌സ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി. ലീഗില്‍ ഒരു മത്സരം ബാക്കിനില്‍ക്കെ ഗണ്ണേഴ്‌സിന് 86 പോയിന്റ് നേടാനായി. സീസണില്‍ രണ്ട് മത്സരം ബാക്കിയുള്ള മാഞ്ചസ്റ്റര്‍ സിറ്റി 85 പോയിന്റുമായി രണ്ടാമതുണ്ട്.
മറ്റ് ടീമുകളുടെ കിരീടപ്രതീക്ഷകള്‍ അവസാനിച്ചതിനാല്‍ ഇനിയുള്ള പോരാട്ടം ഗണ്ണേഴ്‌സും സിറ്റിയും തമ്മിലാണ്. എവര്‍ട്ടനുമായാണ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്റെ അവസാന മത്സരം. ടോട്ടനത്തിനെതിരെയും വെസ്റ്റ് ഹാമിനെതിരെയും സിറ്റിക്ക് മത്സരം ബാക്കിയുണ്ട്. ഇന്ന് ആഴ്‌സണലും മാഞ്ചസ്റ്റര്‍ തമ്മില്‍ തകര്‍പ്പന്‍ പോരാട്ടമായിരുന്നു. പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും ഇരുടീമുകളും ഏകദേശം ഒപ്പത്തിനൊപ്പമായിരുന്നു.