/kalakaumudi/media/media_files/2026/02/01/liver-2026-02-01-11-10-00.jpg)
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍ മേളയുമായി വമ്പന്‍മാരുടെ കുതിപ്പ്. ടൈറ്റില്‍ ലീഡര്‍ ആഴ്‌സനല്‍ മറുപടിയില്ലാത്ത നാല് ഗോളിന് ലീഡ്‌സിനെ വീഴ്ത്തി പോയന്റ് പട്ടികയിലെ ഒന്നാം നമ്പര്‍ പദവി അരക്കിട്ടുറപ്പിച്ചു. എതിരാളിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരു പകുതികളിലുമായാണ് ആഴ്‌സനല്‍ ഗോള്‍ നേടിയത്. മാര്‍ട്ടിന്‍ സുബിമെന്‍ഡി (27), വിക്ടര്‍ യോകറസ് (69), ഗബ്രിയേല്‍ ജീസസ് (86) എന്നിവര്‍ക്കു പുറമെ ഒരു സെല്‍ഫ് ഗോളും ആഴ്‌സനലിന്റെ വിജയത്തിന് തിളക്കമേകി.
കിരീടപ്പോരാട്ടത്തില്‍ മികച്ച ലീഡ് സമ്മാനിക്കുന്നതാണ് ആഴ്‌സനലിന്റെ വിജയം. നിലവില്‍ 24 കളിയില്‍ 53 പോയന്റുള്ള ആഴ്‌സനല്‍ രണ്ടാം സ്ഥാനക്കാരയ മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ഏഴ് പോയന്റ് മുന്നിലാണ്.
മറ്റു മത്സരങ്ങളില്‍ ചെല്‍സി വെസ്റ്റ്ഹാം യുനൈറ്റഡിനെ 3-2ന് തോല്‍പിച്ചു. ആദ്യ പകുതിയിലെ രണ്ട് ഗോളുമായി ലീഡ് പിടിച്ച വെസ്റ്റ് ഹാമിനെതിരെ രണ്ടാം പകുതിയില്‍ തിരിച്ചടിച്ചാണ് ചെല്‍സി സ്വന്തം മുറ്റത്ത് നിര്‍ണായക വിജയം നേടിയത്. ജോ പെഡ്രോ, മാര്‍ക് കുകുറെല്ല, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവര്‍ സ്‌കോര്‍ ചെയ്തു.
ലീഗില്‍ തിരിച്ചുവരവിന്റെ പാതയിലുള്ള ലിവര്‍പൂളും നാല് ഗോളിന്റെ മിന്നും വിജയം നേടി. ന്യൂ കാസില്‍ യുനൈറ്റഡിനെതിരെ 4-1നായിരുന്നു വിജയം. ഹ്യൂഗോ എകിടികെ രണ്ട് മിനിറ്റ് ഇടവേളയില്‍ നേടിയ ഇരട്ട ഗോളില്‍ ലിവര്‍പൂളിന്റെ വിജയത്തിന് അടിത്തറയൊരുക്കി. ഫേ്‌ലാറിയാന്‍ റിറ്റ്‌സും ഇബ്രഹിമ കൊനാറ്റയും ഓരോ ഗോളും നേടി. നിലവില്‍ 39 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ലിവര്‍പൂള്‍.
ഞായറാഴ്ച രാത്രിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുള്‍ഹാമിനെയും, മാഞ്ചസ്റ്റര്‍ സിറ്റി ടോട്ടന്‍ഹാമിനെയും നേരിടും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
