കിരീടപ്പോര്; ആഴ്‌സണലിന് ഒന്നാം സ്ഥാനം, മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിന് ഒപ്പമെത്തി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലൂട്ടണ്‍ ടൗണിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി ആഴ്‌സണല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്.

author-image
Athira Kalarikkal
New Update
arsenal

English Priemier League

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലൂട്ടണ്‍ ടൗണിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി ആഴ്‌സണല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. ലൂട്ടണ്‍ ടൗണിനെതിരെ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡിന്റെ ഗോളിലാണ് ആഴ്‌സണല്‍ മുന്നിലെത്തിയത്. ലൂട്ടണ്‍ ടൗണ്‍ താരം ഡെയ്കി ഹാഷിയോകയുടെ സെല്‍ഫ് ഗോള്‍ ആഴ്‌സണലിന്റെ ലീഡ് വര്‍ദ്ധിപ്പിച്ചു.

30 മത്സരങ്ങളില്‍ നിന്ന് ആഴ്‌സണലിന് 68 പോയിന്റും സിറ്റിക്ക് 67 പോയിന്റുമാണുള്ളത്. ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി പോയിന്റ് ടേബിളില്‍ ലിവര്‍പൂളിന് ഒപ്പമെത്തി. പതിനൊന്നാം മിനിറ്റിലാണ് മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തെത്തിയത്. യുണൈറ്റഡ്-ലിവര്‍പൂള്‍ വ്യാഴാഴ്ച നേരിടുന്നതോടെ പോയിന്റ് ടേബിളില്‍ മാറ്റങ്ങളുണ്ടാകും. 

 

 

manchester city arsenal english priemier league