Aryna Sabalenka
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ ഒന്നാം സീഡ് അരീന സബലേങ്കയ്ക്ക് മുന്നേറ്റം. താരത്തിനെതിരെ വെല്ലുവിളിയുയര്‍ത്താന്‍ യുഎസിന്റെ സ്ലൊയേന്‍ സ്റ്റീഫന്‍സിനായില്ല. മുന്‍ യുഎസ് ഓപ്പണ്‍ ചാംപ്യന്‍ കൂടിയായ സ്ലൊയേനെ ആദ്യ മത്സരത്തില്‍ അനായാസം കീഴടക്കിയ സബലേങ്ക (63, 62) കിരീടത്തിലേക്കുള്ള കുതിപ്പ് ആരംഭിച്ചു കഴിഞ്ഞു.
പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡ് അലക്‌സാണ്ടര്‍ സ്വരേവ് ഫ്രാന്‍സിന്റെ ലൂക്കാസ് പൗളിനെ (64, 64, 64) തോല്‍പിച്ചു. ആറാം സീഡ് കാസ്പര്‍ റൂഡ്, വനിതകളില്‍ ഒളിംപിക് ചാംപ്യന്‍ ഷെങ് ക്വിന്‍വെന്‍ എന്നിവരും ആദ്യ മത്സരം ജയിച്ചു കയറി. ടൂര്‍ണമെന്റിന്റെ ആദ്യദിനത്തില്‍ മഴ മത്സരങ്ങള്‍ തടസ്സപ്പെടുത്തിയിരുന്നു.