ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരം ഇന്ന്

ആദ്യ കളിയില്‍ യുഎഇയെ ഒമ്പതു വിക്കറ്റിനു നിഷ്പ്രഭരാക്കിയതിന്റെ ആവേശത്തിലാണ് സൂര്യകുമാര്‍ യാദവും സംഘവുമിറങ്ങുക. അന്നു ടോസിനു ശേഷം അദ്ദേഹം ബൗളിങായിരുന്നു തിരഞ്ഞെടുത്തത്.

author-image
Biju
New Update
indiapak 2

ദുബായ്: ലോകവും ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ആ ദിനമെത്തിയിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടം രാത്രി ദുബായില്‍. രാത്രി എട്ടു മണി മുതലാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്ന ഈ കിടിലന്‍ മല്‍സരം. ഇന്ത്യ തന്നെയാണ് ഈ മല്‍സരത്തില്‍ ഫേവറിറ്റുകളെങ്കിലും പ്രവചനങ്ങള്‍ തെറ്റിക്കാനൊരുങ്ങുകയാണ് പാക്പട.

ആദ്യ കളിയില്‍ യുഎഇയെ ഒമ്പതു വിക്കറ്റിനു നിഷ്പ്രഭരാക്കിയതിന്റെ ആവേശത്തിലാണ് സൂര്യകുമാര്‍ യാദവും സംഘവുമിറങ്ങുക. അന്നു ടോസിനു ശേഷം അദ്ദേഹം ബൗളിങായിരുന്നു തിരഞ്ഞെടുത്തത്. എന്നാല്‍ ഇന്നു പാകിസ്താനെതിരേ ഇന്ത്യക്കു എന്താണ് ബെസ്റ്റെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്.

ഇന്ത്യ എന്തു ചെയ്യണം?

ഇന്ത്യ - പാകിസ്താന്‍ പോരാട്ടത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ നിരീക്ഷണം നടത്തവെയാണ് ടോസ് ലഭിച്ചാല്‍ ഇന്ത്യ എന്താണ് ചെയ്യേണ്ടതെന്നു കെ ശ്രീകാന്ത് നിര്‍ദേശിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിവിധ ഫോര്‍മാറ്റുകളിലായി തുടര്‍ച്ചയായി 15 ടോസുകള്‍ നഷ്ടമായതിനു ശേഷമാണ് ഏഷ്യാ കപ്പിലെ ആദ്യ കളിയില്‍ ഇന്ത്യ ടോസ് ജയിച്ചത്. പാകിസ്താനെതിരേയും ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പം നില്‍ക്കുമോയെന്നതാണ് ഇനി അറിയാനുള്ളത്.

പാകിസ്താനെതിരേ ടോസ് നേടിയാല്‍ ബൗളിങല്ല, മറിച്ച് ബാറ്റിങാണ് ഇന്ത്യ തിരഞ്ഞെടുക്കേണ്ടതെന്നാണ് എന്റെ അഭിപ്രായം. ഞാനാണെങ്കില്‍ അങ്ങനെയാണ് ചെയ്യുക. റണ്‍ചേസ് ഞാന്‍ തിരഞ്ഞെടുക്കില്ല. സത്യസന്ധമായി പറയുകയാണങ്കില്‍ ദുബായിലെ വിക്കറ്റ് അത്ര നല്ലൊരു വിക്കറ്റൊന്നുമല്ല, ഇവിടുത്തേത് 175 റണ്‍സ് വിക്കറ്റാണെന്നു എനിക്കു തോന്നുന്നു. അതായിരിക്കും ഇവിടുത്തെ വിന്നിങ് ടോട്ടല്‍.

ആദ്യം ബാറ്റ് ചെയ്ത ശേഷം ഈ സ്‌കോര്‍ പടുത്തുയര്‍ത്തി പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ഇന്ത്യന്‍ ടീം ചെയ്യേണ്ടത്. സ്‌കോര്‍ ബോര്‍ഡ് സമ്മര്‍ദ്ദം തീര്‍ച്ചയായുമുണ്ടാവും, പ്രത്യേകിച്ചും ഇന്ത്യ- പാകിസ്താന്‍ മല്‍സരത്തില്‍ ഉറപ്പായും അതു കാണാനാവും.

അതിനാല്‍ ആദ്യം ബാറ്റ് ചെയ്ത് അവരെ സമ്മര്‍ദ്ദത്തിലാക്കാനാവണം ഇന്ത്യ ശ്രമിക്കേണ്ടത്. ഞാനാണെങ്കില്‍ അതു ചെയ്യും. പക്ഷെ ഇന്നു എന്തു സംഭവിക്കുമെന്നറിയില്ല. ചിലപ്പോള്‍ രണ്ടു ക്യാപ്റ്റന്‍മാരും ചേസ് ചെയ്യാനാവും ഇഷ്ടപ്പെടുന്നത്. പക്ഷെ ഞാനെങ്കില്‍ ആദ്യം ബാറ്റ് ചെയ്യുമെന്നും ശ്രീകാന്ത് വിശദമാക്കി.

അഭിഷേകിനെതിരായ പ്ലാന്‍

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും യുവതാരവുമായ അഭിഷേക് ശര്‍മയ്ക്കെതിരേ പാകിസ്താന്‍ ബൗളര്‍മാര്‍ എന്തു തന്ത്രമായിരിക്കും ഇന്നു പരീക്ഷിച്ചേക്കുകയെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് കെ ശ്രീകാന്ത്.

യുഎഇക്കെതിരായ ആദ്യ കളിയില്‍ ഇന്നിങ്സിലെ ആദ്യ ബോളില്‍ തന്നെ സിക്സറടിച്ചാണ് അദ്ദേഹം തുടങ്ങിയത്. തൊട്ടടുത്ത ബോളില്‍ ഫോറും നേടിയിരുന്നു. 16 ബോളില്‍ 30 റണ്‍സ് അടിച്ചെടുത്തായിരുന്നു അഭിഷേകിന്റെ മടക്കം.

ഐപിഎല്ലില്‍ ചില ബൗളര്‍മാര്‍ പരീക്ഷിച്ച തന്ത്രമായിരിക്കും അഭിഷേക് ശര്‍മയ്ക്കെതിരേ പാകിസ്താനും പയറ്റിയേക്കുക. നെഞ്ചിനു നേരെ വരുന്ന ബോളുകള്‍ അവനു പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഷോട്ടുകള്‍ക്കു ശ്രമിച്ച് അഭിഷേക് ക്യാച്ചായി മടങ്ങുന്നതും നമ്മള്‍ കണ്ടിട്ടുള്ളതാണ്. പാക് ബൗളര്‍മാരും തുടക്കത്തില്‍ ഇതാവും ചെയ്തേക്കുക.

സയീം അയൂബെന്ന ഒരു മിസ്റ്ററി സ്പിന്നര്‍ പാകിസ്താന്‍ ടീമിലുള്ളതായി ഞാന്‍ കേട്ടിരുന്നു. അവന്‍ ശരിക്കും മിസ്റ്ററി സ്പിന്നറാണോയെന്നൊന്നും എനിക്കറിയില്ല. ആദ്യ കളിയില്‍ സയീം ഭേദപ്പെട്ട ബൗളിങ്ങ് കാഴ്ചവച്ചിരുന്നു. പക്ഷെ അതു ഒമാന്‍ 'അങ്കിള്‍സിനെതിരേയാണ്'. ഇന്ത്യയുടെ ഈ യുവ ടീമിനെതിരേ അവനു ഇതിനു സാധിക്കുമോയെന്നതു സംശയമാണെന്നും പരിഹാസ രൂപേണ അദ്ദേഹം പറഞ്ഞു.

india pakistan news update