/kalakaumudi/media/media_files/2025/07/26/asia-2025-07-26-18-16-38.jpg)
ദുബായ്: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഔദ്യോഗികമായി അറിയിച്ചതനുസരിച്ച്, 2025 ലെ ഏഷ്യാ കപ്പ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ സെപ്റ്റംബര്‍ 9 മുതല്‍ 28 വരെ നടക്കും. 2026-ല്‍ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ എന്ന നിലയില്‍, ടി20 ഫോര്‍മാറ്റിലായിരിക്കും ടൂര്‍ണമെന്റ് നടക്കുക.
ധാക്കയില്‍ നടന്ന കൗണ്‍സില്‍ യോഗത്തിന് ശേഷം എസിസി പ്രസിഡന്റ് മൊഹ്‌സിന്‍ നഖ്വി സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, യുഎഇ, ഹോങ്കോംഗ്, ഒമാന്‍ എന്നിങ്ങനെ എട്ട് ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. 19 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഫോര്‍മാറ്റാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് ഗ്രൂപ്പ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നും, സൂപ്പര്‍ ഫോറില്‍ ഒന്നും, ഫൈനലില്‍ ഒരു സാധ്യതയുള്ളതുള്‍പ്പെടെ മൂന്ന് ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടങ്ങള്‍ക്ക് വഴിയൊരുക്കും.