ഏഷ്യാ കപ്പ്; ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടത്തിന് നീക്കം.

സെപ്റ്റംബറില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, യുഎഇ ടീമുകള്‍ മത്സരിക്കും.

author-image
Jayakrishnan R
New Update
t20 world cup india vs pakistan

 

മുംബൈ : ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടാനുള്ള സാധ്യതയേറുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചതോടെ, ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടത്താനുള്ള നീക്കം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തുടങ്ങി. സാഹചര്യം വഷളായതോടെ ഐസിസിയുടെയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെയും ടൂര്‍ണമെന്റുകള്‍ ബഹിഷ്‌കരിക്കാന്‍ ബിസിസിഐ ആലോചിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഷ്യാ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും കളിക്കും.

സെപ്റ്റംബറില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, യുഎഇ ടീമുകള്‍ മത്സരിക്കും. ഏഷ്യാ കപ്പിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ അടുത്ത ആഴ്ച തുടങ്ങുമെന്നും ജൂലൈ ആദ്യ വാരം മത്സരക്രമം പുറത്തുവരുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു . ഈ വര്‍ഷത്തെ ഏഷ്യാ കപ്പിന് ഇന്ത്യയാണ് ആതിഥേയരാകേണ്ടത്. എന്നാല്‍ യുഎഇയിലോ, ഹൈബ്രിഡ് വേദിയിലോ ടൂര്‍ണമെന്റ് നടത്താനാണ് ഇപ്പോഴത്തെ ആലോചന. പാക്കിസ്ഥാന്റെ മത്സരങ്ങള്‍ മാത്രം ഇന്ത്യയ്ക്കു പുറത്തു നടത്താനും സാധ്യതയുണ്ട്.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ മൊഹ്സിന്‍ നഖ്‌വിയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ ഇപ്പോള്‍ നയിക്കുന്നത്. ഏഷ്യാ കപ്പ് നടന്നില്ലെങ്കില്‍, അഫ്ഗാനിസ്ഥാന്‍, യുഎഇ ടീമുകളെ പങ്കെടുപ്പിച്ച് ത്രിരാഷ്ട്ര പരമ്പര സംഘടിപ്പിക്കാന്‍ പാക്ക് ക്രിക്കറ്റ് ബോര്‍ഡ് നേരത്തേ ആലോചിച്ചിരുന്നു. ഏഷ്യാ കപ്പ് ഉണ്ടെങ്കില്‍ ഈ ടൂര്‍ണമെന്റ് ഉപേക്ഷിക്കും. 

 

 

cricket sports