/kalakaumudi/media/media_files/2025/07/30/abhishek-sharma-2025-07-30-19-13-47.jpg)
ദുബായ്:അടുത്തമാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിന് മുമ്പ് ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ. ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് അഭിഷേക് ശര്‍മ.
വിരാട് കോലിയും സൂര്യകുമാര്‍ യാദവും മാത്രമാണ് അഭിഷേകിന് മുമ്പ് ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യന്‍ താരങ്ങള്‍. ഒരു വര്‍ഷമായി ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഹെഡിനെയാണ് അഭിഷേക് പിന്തള്ളിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ച ഹെഡ് കളിച്ചിരുന്നില്ല. ഇതോടെയാണ് ഓസീസ് ഓപ്പണര്‍ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്.
കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിനുശേഷമാണ് സൂര്യകുമാര്‍ യാദവിനെ പിന്തള്ളി ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഒന്നാം സ്ഥാനത്തുള്ള അഭിഷേകിന് 829 റേറ്റിംഗ് പോയന്റുള്ളപ്പോള്‍ ഹെഡിന് 814 റേറ്റിംഗ് പോയന്റാണുള്ളത്. 804 റേറ്റിംഗ് പോയന്റുമായി തിലക് വര്‍മയാണ് മൂന്നാം സ്ഥാനത്ത്.
ഇന്ത്യയുടെ യശസ്വി ജയ്‌സ്വാള്‍ രണ്ട് സ്ഥാനം താഴേക്കിറങ്ങി പതിനൊന്നാം സ്ഥാനത്തായപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ 33-ാം സ്ഥാനത്താണ്. റുതുരാജ് ഗെയ്ക്വാദ്(25) ശുഭ്മാന്‍ ഗില്‍(38), ഹാര്‍ദ്ദിക് പാണ്ഡ്യ(53), റിങ്കു സിംഗ്(56) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ റാങ്കിംഗ്.
അടുത്തമാസം യുഎഇയിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് കണക്കിലെടുത്ത് ടി20 ഫോര്‍മാറ്റിലാണ് ഇത്തവണ ഏഷ്യാ കപ്പ് നടക്കുക. ഇന്ത്യയും പാകിസ്ഥാനും ഒമാനും യുഎഇയുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്.ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഹോങ്ക്‌കോംഗ് എന്നിവരാണ് രണ്ടാമത്തെ ഗ്രൂപ്പില്‍. ഓരോ ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകള്‍ വീതം സൂപ്പര്‍ ഫോറിലേക്ക് മുന്നേറും. യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ഇന്ത്യ-പാകിസ്ഥാന്‍