പറപറന്ന് സഞ്ജു; ഇന്ത്യയ്ക്ക് അനായാസ ജയം

യുഎഇക്കെതിരേ വിക്കറ്റിനു പിന്നില്‍ തുടക്കം മുതല്‍ സഞ്ജു സാംസണിന്റെ മിന്നുന്ന പ്രകടനമാണ് കണ്ടത്തത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാമത്തെ ബോളിലായിരുന്നു അദ്ദേഹത്തിന്റെ പറക്കും ക്യാച്ച്.

author-image
Biju
New Update
sacju ctch

ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ പോരാട്ടത്തില്‍ സകല പ്രവചനങ്ങളും തെറ്റിച്ച് ഇന്ത്യയ്ക്ക് അനായാസ ജയം. 4.3 ഓവറില്‍ യുഎഇക്കെതിരെ 3റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. 13.1 ഓവറല്‍ വെറും 57 റണ്‍സെുക്കാനെ യുഎഇക്ക് സാധിച്ചുള്ളു. ഇവിടെയും താരമായത് മലയാളി താരം സഞ്ജു സാംസണാണ്. 

ഇലവനിലെത്തിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ വിക്കറ്റിനു പിന്നില്‍ നടത്തിയത് മിന്നും പ്രകടനം. ജിതേഷ് ശര്‍മയാവും യുഎഇക്കെതിരേ ഇന്ത്യക്കായി കളിച്ചേക്കുകയെന്നു പരിശീലന സെഷനുകള്‍ക്കു ശേഷം എല്ലാവരും ഒരുപോലെ ഉറപ്പിച്ചെങ്കിലും സംഭവിച്ചത് നേരെ തിരിച്ചായിരുന്നു.

കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഒരിക്കല്‍ക്കൂടി സഞ്ജുവിനെ പിന്തുണച്ചപ്പോള്‍ ജിതേഷിനു ബെഞ്ചിലിരുന്ന് കളി കാണേണ്ടി വരികയും ചെയ്തു. വിക്കറ്റിനു പിന്നില്‍ മിന്നുന്ന പ്രകടനവുമായി ടീം മാനേജ്മെന്റിന്റെ വിശ്വാസം കാക്കുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്.

പറന്നു പിടിച്ച് സഞ്ജു

യുഎഇക്കെതിരേ വിക്കറ്റിനു പിന്നില്‍ തുടക്കം മുതല്‍ സഞ്ജു സാംസണിന്റെ മിന്നുന്ന പ്രകടനമാണ് കണ്ടത്തത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാമത്തെ ബോളിലായിരുന്നു അദ്ദേഹത്തിന്റെ പറക്കും ക്യാച്ച്. അലിഷന്‍ ഷറഫുവായിരുന്നു അപ്പോള്‍ ക്രീസില്‍.

ഓവറിലെ ആദ്യ ബോളില്‍ യുഎഇ നായകന്‍ മുഹമ്മദ് വസീം സിംഗിളെടുത്തു. തുടര്‍ന്ന് സ്ട്രൈക്ക് ഷറഫുവിന് രണ്ടു മുതല്‍ നാലു വരെ ബോളില്‍ അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനായില്ല. അഞ്ചാമത്തേത് ഒരു ബൗണ്‍സറായിരുന്നു. പിച്ച് ചെയ്ത ബോള്‍ നേരെ ഷറഫുവിന്റെ തലയ്ക്കു മുകളിലൂടെ ലെഗ് സ്റ്റംപിന് ഏറെ പുറത്തേക്കാണ് പോയത്. താരം പുള്‍ ഷോട്ടിനു ശ്രമിച്ചെങ്കിലും കണക്ടായില്ല.

ഈ ബോള്‍ ഉറപ്പായും ബൗണ്ടണ്ടിറിയിലേക്കു അതിവേഗം പോവേണ്ടതുമായിരുന്നു. പക്ഷെ സഞ്ജു വളരെ പെട്ടെന്നു തന്റെ ഇടതു ഭാഗത്തേക്കു നീങ്ങിയ ശേഷം വായുവില്‍ ചാടിയുയര്‍ന്ന് ഇരുകൈകളും കൊണ്ട് ബോള്‍ കൈയ്ക്കുള്ളിലാക്കി. എഡ്ജുണ്ടെന്നു കരുതി ബുംറ വിക്കറ്റിനായി അപ്പീ ചെയ്തെങ്കിലും വൈഡെന്നായിരുന്നു അംപയറുടെ തീരുമാനം.

അതിനു ശേഷം വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ അഞ്ചാം ഓവറില്‍ സഞ്ജുവിന്റെ ഒരു മിന്നല്‍ സ്റ്റംപിങും കണ്ടു. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു അതിവേഗമുള്ള ടേക്കും പിന്നാലെയുള്ള സ്റ്റംപിങും. ഓവറിലെ രണ്ടാമത്തെ ബോള്‍ നേരിട്ടത് മുഹമ്മദ് സൊഹെയ്ബാണ്.

അദ്ദേഹം ബോള്‍ ഡിഫന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കണക്ടാവാതെ പോയതിനു പിന്നാലെ സഞ്ജുവിന്റ മിന്നല്‍ സ്റ്റംപിങ്. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് എല്ലാം സംഭവിച്ചത്. നിര്‍ഭാഗ്യവശാല്‍ ബാറ്ററുടെ കാലിന്റെ ചെറിയ ഭാഗം ക്രീസിലുണ്ടായിരുന്നതിനാല്‍ ഇന്ത്യക്കു വിക്കറ്റ് ലഭിച്ചില്ല.

വണ്ടര്‍ ക്യാച്ച്

11ാം ഓവറില്‍ സഞ്ജു സാംസണിന്റെ മറ്റൊരു മാജിക്കല്‍ പ്രകടനവും കണ്ടു. ശിവം ദുബെയാണ് ഈ ഓവര്‍ ബൗള്‍ ചെയ്തത്. സ്ട്രൈക്ക് നേരിട്ടത് ആസിഫ് ഖാനായിരുന്നു. ആദ്യത്തെ രണ്ടു ബോളിലും റണ്ണില്ല. അടുത്തത് പിച്ച് ചെയ്ത് പുറത്തേക്കു പോയ ഗുഡ്ലെങ്ത് ബോളായിരുന്നു. ബാക്ക് ഫൂട്ടില്‍ ഷോട്ട് കളിക്കാനായിരുന്നു ആസിഫിന്റെ ശ്രമം.

എന്നാല്‍ എഡ്ജായ ബോള്‍ നേരെ വിക്കറ്റിനു പിന്നിലേക്ക്. സഞ്ജു വളരെ പെട്ടെന്നാണ് തന്റെ വലതു വശത്തേക്കു ഡൈവ് ചെയ്ത് അതു കൈയ്ക്കുള്ളിലാക്കിയത്. ബോളിന്റെ മൂവ്മെന്റ് വളരെ വേഗത്തിലായിരുന്നു. പക്ഷെ സഞ്ജുവിന്റെ ടൈമിങ് കൃത്യമായിരുന്നതിനാല്‍ കൃത്യമായി കൈയില്‍ കുരുങ്ങുകയും ചെയ്തു.

Sanju Samson asiacup