ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യയ്ക്ക്; ലോകകപ്പ് യോഗ്യത

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യ കൊറിയയെ നിഷ്പ്രഭമാക്കി. മത്സരം ആരംഭിച്ച് ആദ്യ മിനിറ്റില്‍ തന്നെ സുഖ്ജീത് സിങ്ങിന്റെ ഉജ്വല ഗോളില്‍ ഇന്ത്യ മുന്നിലെത്തി. പിന്നാലെ ലീഡ് ഉയര്‍ത്താനുള്ള അവസരം ജുഗ്രാജ് പെനാല്‍റ്റി പാഴാക്കിയതിലൂടെ ഇന്ത്യ നഷ്ടപ്പെടുത്തി

author-image
Biju
New Update
aia cup

രാജ്ഗീര്‍ (ബിഹാര്‍): ഏഷ്യാ കപ്പ് പുരുഷ ഹോക്കിയില്‍ ഇന്ത്യ ജേതാക്കള്‍. ഫൈനലില്‍ 4-1 ന് നിലവിലെ ചാംപ്യന്മാരായ കൊറിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്. എട്ടു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കി ചാംപ്യന്മാരാകുന്നത്. നാലാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പില്‍ മുത്തമിടുന്നത്. ഏഷ്യാ കപ്പ് ജേതാക്കളായതോടെ അടുത്ത വര്‍ഷത്തെ ലോകകപ്പ് ഹോക്കിക്ക് ഇന്ത്യ യോഗ്യത നേടി.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യ കൊറിയയെ നിഷ്പ്രഭമാക്കി. മത്സരം ആരംഭിച്ച് ആദ്യ മിനിറ്റില്‍ തന്നെ സുഖ്ജീത് സിങ്ങിന്റെ ഉജ്വല ഗോളില്‍ ഇന്ത്യ മുന്നിലെത്തി. പിന്നാലെ ലീഡ് ഉയര്‍ത്താനുള്ള അവസരം ജുഗ്രാജ് പെനാല്‍റ്റി പാഴാക്കിയതിലൂടെ ഇന്ത്യ നഷ്ടപ്പെടുത്തി. ആദ്യ പകുതിയുടെ രണ്ടാം ക്വാര്‍ട്ടറില്‍ ദില്‍പ്രീത് സിങ്ങിലൂടെ ഇന്ത്യ ലീഡുയര്‍ത്തി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ കൊറിയയ്ക്കെതിരെ 02 ന് ഇന്ത്യ മുന്നിലായിരുന്നു.

രണ്ടാം പകുതിയില്‍ ദില്‍പ്രീത് സിങ് ഇന്ത്യയ്ക്കായി മൂന്നാം ഗോളും നേടി. പിന്നാലെ അമിത് രോഹിദാസിലൂടെ വീണ്ടും ഇന്ത്യ ലീഡ് ഉയര്‍ത്തി. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ കൊറിയയുടെ സോണ്‍ ഡേയ്ന്‍ ഒരു ഗോള്‍ മടക്കി.