ഏഷ്യാ കപ്പ്; ഇന്ത്യ ഫൈനലില്‍

39 പന്തില്‍ 55 റണ്‍സുമായി സ്മൃതി മന്ദാനയും, 28 പന്തില്‍ 26 റണ്‍സുമായി ഷെഫാലി വര്‍മയും പുറത്താകാതെ നിന്നു. 1 സിക്‌സും 9 ഫോറും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നത്തെ അര്‍ധ സെഞ്ച്വറി.

author-image
Athira Kalarikkal
New Update
asia cup india
Listen to this article
0.75x1x1.5x
00:00/ 00:00

ശ്രീലങ്ക : ഏഷ്യാകപ്പ് സെമിഫൈനലില്‍ ബംഗ്ലാദേശിനെ തകര്‍ത്തു കൊണ്ട് ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. ഇന്നലെ ബംഗ്ലാദേശിനെതിരെ പത്തു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. 81 എന്ന വിജയ ലക്ഷ്യം വെറും 11ആം ഓവറിലേക്ക് ഇന്ത്യ മറികടന്നു. 39 പന്തില്‍ 55 റണ്‍സുമായി സ്മൃതി മന്ദാനയും, 28 പന്തില്‍ 26 റണ്‍സുമായി ഷെഫാലി വര്‍മയും പുറത്താകാതെ നിന്നു. 1 സിക്‌സും 9 ഫോറും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നത്തെ അര്‍ധ സെഞ്ച്വറി.

സ്മൃതി മന്ദാനയും ഷെഫാലി വര്‍മ്മയും ബാറ്റിംഗിന് ഇടയില്‍് ആദ്യം ചെയ്ത ബംഗ്ലാദേശിനെ വെറും 80 റണ്‍സിന് ഒതുക്കാന്‍ ഇന്ത്യന്‍ വനിതാ ടീമിനായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് ഇന്ന് കാര്യമായി ഒരു നല്ല പ്രകടനവും ബാറ്റിംഗ് നിരയില്‍ നിന്ന് ലഭിച്ചില്ല. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് അവര്‍ 80 റണ്‍സ് എടുത്തത്. 32 റണ്‍സ് എടുത്ത് ക്യാപ്റ്റന്‍ മെഗാര്‍ സുല്‍ത്താന മാത്രമാണ് അവര്‍ക്ക് വേണ്ടി തിളങ്ങിയത്.  ഇനി ഫൈനലില്‍ പാകിസ്താനോ ശ്രീലങ്കയോ ആകും ഇന്ത്യയുടെ എതിരാളികള്‍.

asia cup india final