ഏഷ്യന്‍ അത്‌ലറ്റിക്‌സിന് ഇന്ന് തുടക്കം

സ്റ്റീപ്പില്‍ ചേസിലാണ് ഇന്ത്യയുടെ പ്രതീക്ഷ .പുരുഷ വിഭാഗത്തില്‍ ദേശീയ റെക്കോര്‍ഡുളള അവിനാശ് സാംബ്ലെ മികച്ച ഫോമിലാണുളളത്.പ്രധാന എതിരാളിയായ ജപ്പാന്റെ റിയുജി മിയുര മത്സരിക്കാന്‍ ഇല്ല എന്നതും അനുകൂലമാണ്.

author-image
Sneha SB
New Update
ASIAN

ഡല്‍ഹി : ഏഷ്യന്‍ അത്‌ലറ്റക്‌സിന് ഇന്ന് ദക്ഷിണകൊറിയയിലെ ഗുമിയില്‍ തുടക്കം.ഇന്ത്യയില്‍നിന്ന് അന്‍പത്തിഒമ്പത് അംഗങ്ങളുളള ഇന്ത്യന്‍ സംഘമാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക.ലോകചാമ്പ്യന്‍ഷിപ്പിലേക്കുളള ചവിട്ടുപടിയാണ് ഏഷ്യന്‍ മീറ്റ്.മെഡല്‍പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.

ജാവലിന്‍ ത്രോയിലെ ഇരട്ട മെഡല്‍ ജേതാവായ നീരജ് ചോപ്ര സംഘത്തില്‍ ഇല്ല.നീരജ് ചോപ്ര ഒഴികയുളള മിക്ക പ്രമുഖ താരങ്ങളും ഇന്ത്യക്കായി മത്സരിക്കുന്നുണ്ട്.ഇന്ത്യയുടെ പ്രതീക്ഷയായി ഉയര്‍ന്നുവരുന്ന സച്ചിന്‍ യാധവാണ് ജാവലിന്‍ മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുന്നത്.പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ പ്രതീക്ഷയായിരുന്ന നീരജ് ചോപ്രയെ രണ്ടാം സ്ഥാനത്തേക്ക് തളളിയ പാക്കിസ്ഥാന്‍ ജാവലിന്‍ താരം അര്‍ഷാദ് നദീം മീറ്റിന്റെ ഭാഗമാകുന്നുണ്ട്.

സ്റ്റീപ്പില്‍ ചേസിലാണ് ഇന്ത്യയുടെ പ്രതീക്ഷ .പുരുഷ വിഭാഗത്തില്‍ ദേശീയ റെക്കോര്‍ഡുളള അവിനാശ് സാംബ്ലെ മികച്ച ഫോമിലാണുളളത്.പ്രധാന എതിരാളിയായ ജപ്പാന്റെ റിയുജി മിയുര മത്സരിക്കാന്‍ ഇല്ല എന്നതും അനുകൂലമാണ്.വനിതകളിലെ നിലവിലെ ജേതാവായ പാരുള്‍ ചൗധരി ഇന്ത്യയുടെ പ്രതീക്ഷയാണ്.ബഹ്‌റൈന്റെ ഒളിംപിക് ചാമ്പ്യനായ വിന്‍ഫെഡ് യാവി ആകും പാരുളിന്റെ കടുത്ത എതിരാളി.ലോംങ് ജംപില്‍ മലയാളിയായ ആന്‍സി സോജന്‍ മെഡല്‍ പ്രതീക്ഷ നല്‍കുന്ന മറ്റൊരു താരമാണ്.അതുപോലെതന്നെ ഈ വിഭാഗത്തില്‍ സഹാലി സിങും പങ്കെടുക്കുന്നുണ്ട്.5000,10000 ഓട്ടത്തില്‍ പുരുഷ വിഭാഗത്തില്‍ പങ്കെടുക്കുന്ന ഗുല്‍വീര്‍ സിങ് മെഡല്‍ പ്രതീക്ഷയുളള താരമാണ്.ട്രിപ്പിള്‍ ജംപില്‍ ദേശീയ റെക്കോര്‍ഡുളള പ്രവീണ്‍ ത്രിവേലും മലയാളി താരം അബ്ദുളള അബൂബക്കറും ഇന്ത്യക്കായി മത്സരിക്കുന്നുണ്ട്.

neeraj chopra sports