ദക്ഷിണ കൊറിയ: ദക്ഷിണ കൊറിയയില്‍ നടക്കുന്ന 26-ാമത് ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യയുടെ 4ഃ400 മീറ്റര്‍ മിക്‌സഡ് റിലേ ടീം മികച്ച പ്രകടനം കാഴ്ചവച്ചു. നാല് വ്യക്തിഗത വെള്ളിയും ഒരു വെങ്കലവും നേടിയതോടെ രാജ്യത്തിന്റെ ആകെ മെഡല്‍ നേട്ടം എട്ട് ആയി.രൂപാല്‍ ചൗധരി, സന്തോഷ് കുമാര്‍, വിശാല്‍ ടി.കെ, ശുഭ വെങ്കിടേശന്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ സംഘം 3:18.12 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒന്നാം സ്ഥാനം നേടി. ഇതില്‍ രൂപാല്‍ നേരത്തെ വനിതാ 400 മീറ്റര്‍ വ്യക്തിഗത വെള്ളിയും നേടി.
2023 പതിപ്പില്‍ സ്വര്‍ണം നേടിയ മിക്‌സഡ് ടീമിന്റെ ഭാഗമായിരുന്നു ശുഭ.3:20.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനം നേടിയ ചൈനയെയും 3:21.95 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മൂന്നാം സ്ഥാനം നേടിയ ശ്രീലങ്കയെയും അയോഗ്യരാക്കി . ഇരുവരെയും അയോഗ്യരാക്കിയതിന്റെ കാരണങ്ങള്‍ വ്യക്തമല്ല.കസാക്കിസ്ഥാന്‍ (3:22.70 സെക്കന്‍ഡ്) വെള്ളിയും കൊറിയ (3:22.87 സെക്കന്‍ഡ്) വെങ്കലവും യഥാക്രമം നേടി.