ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ഹോക്കി ടീം റെഡി

ഹര്‍മന്‍പ്രീത് സിംഗ് ടീമില്‍ തന്റെ ക്യാപ്റ്റനായി തുടരും. മിഡ്ഫീല്‍ഡര്‍ വിവേക് സാഗര്‍ പ്രസാദ് ആണ് വൈസ് ക്യാപ്റ്റന്‍. വിരമിച്ച ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിന് പകരം ആരാകും ഗോള്‍ കീപ്പര്‍ ആയി ആദ്യ ഇലവനില്‍ ഉണ്ടാവുക എന്നതില്‍ വ്യക്തതയില്ല.

author-image
Athira Kalarikkal
New Update
indian hockey team

File Photo

Listen to this article
0.75x1x1.5x
00:00/ 00:00

ചൈന : 2024 സെപ്റ്റംബര്‍ 8 മുതല്‍ 17 വരെ ചൈനയിലെ ഇന്നര്‍ മംഗോളിയയിലെ ഹുലുന്‍ബുയറില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള 18 അംഗ ടീമിനെ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം പ്രഖ്യാപിച്ചു. ടൂര്‍ണമെന്റില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മുന്‍നിര ഏഷ്യന്‍ ടീമുകള്‍ പങ്കെടുക്കും. ഹര്‍മന്‍പ്രീത് സിംഗ് ടീമില്‍ തന്റെ ക്യാപ്റ്റനായി തുടരും. മിഡ്ഫീല്‍ഡര്‍ വിവേക് സാഗര്‍ പ്രസാദ് ആണ് വൈസ് ക്യാപ്റ്റന്‍. വിരമിച്ച ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിന് പകരം ആരാകും ഗോള്‍ കീപ്പര്‍ ആയി ആദ്യ ഇലവനില്‍ ഉണ്ടാവുക എന്നതില്‍ വ്യക്തതയില്ല. കൃഷന്‍ ബഹാദൂര്‍ പഥക്കും സൂരജ് കര്‍ക്കേരയും ആണ് കീപ്പര്‍മാരായി സ്‌ക്വാഡിലുള്ളത്.

indian team asian champions trophy