/kalakaumudi/media/media_files/2025/09/28/pak-3-2025-09-28-09-24-10.jpg)
ദുബായ്: ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും കൂടുതല്‍ ആവേശം ജനിപ്പിക്കുന്ന മത്സരമാണ് ഇന്ത്യ - പാകിസ്ഥാന്‍ മത്സരം. അതൊരു ടൂര്‍ണമെന്റിന്റെ ഫൈനലാകുമ്പോള്‍ ആവേശം കൊടുമുടി കയറും എന്നുറപ്പാണ്. ഇന്ന് നടക്കുന്ന ഏഷ്യാ കപ്പ് ഫൈനല്‍ മത്സരം അത്തരമൊരു ആവേശക്കൊടുമുടിയിലാണ് നടക്കാന്‍ പോകുന്നത്. പഹല്‍ഗാം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നീ കാരണങ്ങളാല്‍ അല്‍പം വൈകാരികമായ പരിതസ്ഥിതിയില്‍ കൂടിയാണ് കലാശപ്പോരിന് കളമൊരുങ്ങുന്നത്.
ഈ ടൂര്‍ണമെന്റില്‍ പാകിസ്ഥാനോട് രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയ്ക്കായിരുന്നു ജയം. വിജയത്തുടര്‍ച്ച ആവര്‍ത്തിക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. എന്നാല്‍ പ്രതികാരദാഹത്തോടെയാണ് പാകിസ്ഥാന്‍ കലാശപ്പോരിന് എത്തുക. അതിനാല്‍ തന്നെ ആവേശം അണപൊട്ടും എന്നുറപ്പാണ്. മത്സര ശേഷം പാക് താരങ്ങള്‍ക്ക് ഹസ്തദാനം നടത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ തീരുമാനിച്ചതും വലിയ വിവാദത്തിലായിരുന്നു.
2008 ലെ മുംബൈ ആക്രമണത്തിന് ശേഷം ഇരുടീമുകളും ഐ സി സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഏറ്റുമുട്ടിയത്. എന്നിരുന്നാലും ടൂര്‍ണമെന്റുകളുടെ ഫൈനലുകളില്‍ ഇന്ത്യയും പാകിസ്ഥാനും അപൂര്‍വമായി മാത്രമേ ഏറ്റുമുട്ടാനുള്ള സാഹചര്യമുണ്ടായിരുന്നുള്ളൂ. ഏഷ്യയിലെ ഏറ്റവും മികച്ച രണ്ട് ടീമുകളായിട്ടും ഇന്ത്യയും പാകിസ്ഥാനും ഇതാദ്യമായാണ് ഏഷ്യാ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
ഇതൊക്കെ എന്ത് സ്‌ക്വാഡ്! ബാബറും റിസ്വാനും ഉണ്ടേല്‍ കാണാമായിരുന്നെന്ന് അഫ്രീദി, 'അവനെയും മിസ് ചെയ്യുന്നു'ഇതൊക്കെ എന്ത് സ്‌ക്വാഡ്! ബാബറും റിസ്വാനും ഉണ്ടേല്‍ കാണാമായിരുന്നെന്ന് അഫ്രീദി, 'അവനെയും മിസ് ചെയ്യുന്നു'
ഇന്ത്യ 11 തവണ ഫൈനലില്‍ കളിച്ചിട്ടുണ്ട് അതില്‍ 8 വിജയങ്ങളും 3 തോല്‍വികളും ആണുള്ളത്. പാകിസ്ഥാന്‍ 5 തവണ ട്രോഫി മത്സരത്തില്‍ കലാശപ്പോരിനായി എത്തിയിട്ടുണ്ട്. ഇതില്‍ 2 വിജയങ്ങളും 3 തോല്‍വികളും ആണ് ഉള്ളത്. എന്നാല്‍ കഴിഞ്ഞ 16 ടൂര്‍ണമെന്റുകളില്‍ ഒരിക്കലും ഫൈനലില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നിട്ടില്ല. ഐസിസി ഏകദിന ലോകകപ്പ് ഫൈനലില്‍ ഇരുടീമുകളും ഇതുവരെ നേര്‍ക്കുനേര്‍ എത്തിയിട്ടില്ല.
അതേസമയം 2007 ലെ ടി20 ലോകകപ്പില്‍ പാകിസ്ഥാനും ഇന്ത്യയും ഫൈനലില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. മത്സരത്തിന്റെ അവസാന ഓവറില്‍ ഇന്ത്യ ആ മത്സരം 5 റണ്‍സിന് ജയിച്ചു. 2017 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാന്‍ ഇന്ത്യയെ 180 റണ്‍സിന് തോല്‍പ്പിച്ചു. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്റെ ഏറ്റവും വലിയ റണ്‍ മാര്‍ജിന്‍ വിജയമായിരുന്നു ഇത്. മള്‍ട്ടിനാഷണല്‍ ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും 5 തവണ ഏറ്റുമുട്ടിയിട്ടുണ്ട്.
ഇതില്‍ ഇന്ത്യ രണ്ടെണ്ണം ജയിച്ചപ്പോള്‍ പാകിസ്ഥാന്‍ മൂന്നെണ്ണം ജയിച്ചു. ടി-20യില്‍ ആകെ ഇന്ത്യയും പാകിസ്ഥാനും 15 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇതില്‍ 12 തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. അതേസമയം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം പാകിസ്ഥാനൊപ്പമാണ്. ആകെ 59 തവണ ക്രിക്കറ്റിന്റെ നീളന്‍ ഫോര്‍മാറ്റില്‍ ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 12 തവണ പാകിസ്ഥാന്‍ ജയിച്ചപ്പോള്‍ ഇന്ത്യ 9 തവണ വിജയിച്ചു. 39 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഏകദിനത്തിലും പാകിസ്ഥാനാണ് മേല്‍ക്കൈ. 136 മത്സരങ്ങളില്‍ 73 ഉം പാകിസ്ഥാന്‍ ജയിച്ചപ്പോള്‍ ഇന്ത്യയ്ക്ക് 58 വിജയങ്ങളാണ് ഉള്ളത്.