വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പരയും തൂത്തുവാരി ഓസ്ട്രേലിയ

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ഓസീസിന് മോശം തുടക്കമാണ് ലഭിച്ചത്. ഒരു ഘട്ടത്തില്‍ മുന്നിന് 25 എന്ന നിലയിലും പിന്നീട് നാലിന് 60 എന്ന നിലയിലുമായി.

author-image
Jayakrishnan R
New Update
AUS vs WI



 

സെന്റ് കിറ്റ്സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയും ഓസ്ട്രേലിയ തൂത്തുവാരി. അഞ്ചാം ടി20യില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് 19.4 ഓവറില്‍ 170ന് എല്ലാവരും പുറത്തായി. 52 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മെയറാണ് ടോപ് സ്‌കോറര്‍. ബെന്‍ ഡ്വാര്‍ഷിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഓസീസ് 17 ഓവറില്‍ ഏഴ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 37 റണ്‍സ് നേടിയ മിച്ചല്‍ ഓവനാണ് ടോപ് സ്‌കോറര്‍. വിന്‍ഡീസിന് വേണ്ടിന് അകെയ്ല്‍ ഹൊസെയ്ന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഓസീസ് 5-0ത്തിന് സ്വന്തമാക്കി. നേരത്തെ ടെസ്റ്റ് പരമ്പരയും 3-0ത്തിന് ഓസീസ് സ്വന്തമാക്കിയിരുന്നു.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ഓസീസിന് മോശം തുടക്കമാണ് ലഭിച്ചത്. ഒരു ഘട്ടത്തില്‍ മുന്നിന് 25 എന്ന നിലയിലും പിന്നീട് നാലിന് 60 എന്ന നിലയിലുമായി. രണ്ടാം ഓവറില്‍ ഗ്ലെന്‍ മാക്സ്വെല്‍ (0) ഗോള്‍ഡന്‍ ഡക്കായി. ജേസണ്‍ ഹോള്‍ഡര്‍ക്കായിരുന്നു വിക്കറ്റ്. പിന്നാലെ എത്തിയ ജോഷ് ഇന്‍ഗ്ലിസിനേയും (10) ഹോള്‍ഡര്‍ മടക്കി. മിച്ചല്‍ മാര്‍ഷിനെ (14), അല്‍സാരി ജോസഫ് ബൗള്‍ഡാക്കിയതോടെ മൂന്നിന് 25 എന്ന നിലയിലായി ഓസീസ്. തുടര്‍ന്ന് കാമറൂണ്‍ ഗ്രീന്‍ (32) - ടിം ഡേവിഡ് (30) സഖ്യം 35 സഖ്യം കൂട്ടിചേര്‍ത്തു. എന്നാല്‍ ഡേവിഡ് അഞ്ചാം ഓവറില്‍ മടങ്ങി. 12 പന്തുകള്‍ മാത്രം നേരിട്ട താരം നാല് സിക്സുകള്‍ നേടിയിരുന്നു. ഇതോടെ നാലിന് 60 എന്ന നിലയിലായി ഓസീസ്.

തുടര്‍ന്ന് ഓവന്‍ - ഗ്രീന്‍ സഖ്യം 63 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ഓസീസിന്റെ വിജയത്തിന് കാരണമായതും. ഇരുവരും മടങ്ങിയെങ്കിലും ആരോണ്‍ ഹാര്‍ഡി (25 പന്തില്‍ പുറത്താവാതെ 28) ഓസീസിന് വിജയത്തിലേക്ക് നയിച്ചു. ഡ്വാര്‍ഷിസാണ് (9) പുറത്തായ മറ്റൊരുതാരം. സീന്‍ അബോട്ട് (5) പുറത്താവാതെ നിന്നു. ഹോള്‍ഡര്‍, അല്‍സാരി എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

നേരത്തെ, ഹെറ്റ്മെയര്‍ക്ക് പുറമെ ഷെഫാനെ റുതര്‍ഫോര്‍ഡ് (35) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുത്. ജേസണ്‍ ഹോള്‍ഡര്‍ 20 റണ്‍സ് നേടി. മാത്യൂ ഫോര്‍ഡെ (15), അകെയ്ല്‍ (11), ബ്രന്‍ഡന്‍ കിംഗ് (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഷായ് ഹോപ്പ് (9), കീസി കാര്‍ട്ടി (1), റൊമാരിയ ഷെപ്പേര്‍ഡ് (8), അല്‍സാരി (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജെഡിയ ബ്ലേഡ്സ് (1) പുറത്താവാതെ നിന്നു. നെതാന്‍ എല്ലിസ് രണ്ട് വിക്കറ്റ് വീഴ്ത്തി.

 

 

cricket sports