സെപ്റ്റംബറില്‍ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് ഉള്ള പര്യടനത്തിനായി ഓസ്‌ട്രേലിയ അവരുടെ വൈറ്റ്-ബോള്‍ ടീമുകളെ പ്രഖ്യാപിച്ചു. പേസര്‍ കമ്മിന്‍സ് ടീമില്‍ ഇല്ല. ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പര മുന്നില്‍ കണ്ടുകൊണ്ട് കമ്മിന്‍സിന് വിശ്രമം നല്‍കാന്‍ ആണ് ഓസ്‌ട്രേലിയ തീരുമാനിച്ചിരിക്കുന്നത്. ഡേവിഡ് വാര്‍ണര്‍ വിരമിച്ചതിനാല്‍ ല്‍ഓസ്ട്രേലിയ യുവ ഓപ്പണര്‍ ജേക്ക് ഫ്രേസര്‍-മക്ഗര്‍ക്കിനെ ടി20 ഐ ടീമിലേക്ക് ഓസ്‌ട്രേലിയ എടുത്തു.
വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കൂപ്പര്‍ കൊണോലിയെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി. സെപ്റ്റംബര്‍ 4 മുതല്‍ 7 വരെ സ്‌കോട്ട്ലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയോടെയാണ് ഓസ്ട്രേലിയ തങ്ങളുടെ യുകെ പര്യടനം ആരംഭിക്കുന്നത്. തുടര്‍ന്ന് സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ ഇംഗ്ലണ്ടിനെതിരെ 3 ടി20കള്‍ കളിക്കും, അതിനുശേഷം സെപ്റ്റംബര്‍ 19 മുതല്‍ 29 വരെ അഞ്ച് ഏകദിനങ്ങളിലും ഇരുവരും ഏറ്റുമുട്ടും. .