ലങ്കന്‍ റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞ് ഓസ്‌ട്രേലിയ

പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 90 റൺസാണ് ഓസ്ട്രേലിയ നേടിയത്. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന പവർ പ്ലേ സ്കോറാണിത്. 2017ലെ ടൂർണമെന്റിൽ സൗത്ത് ആഫ്രിക്കക്കെതിരെ ശ്രീലങ്ക നേടിയ 87 റൺസ് മറികടന്നാണ് ഓസ്ട്രേലിയ ഈ നേട്ടം

author-image
Prana
New Update
Australia

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ റെക്കോർഡ് കൂട്ടുകെട്ടുമായി ഓസ്ട്രേലിയ. അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിലാണ് ഓസ്‌ട്രേലിയൻ താരങ്ങൾ പുതിയ റെക്കോർഡിട്ടത്. അഫ്ഗാൻ ഉയർത്തിയ 273 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 90 റൺസാണ് ഓസ്ട്രേലിയ നേടിയത്. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന പവർ പ്ലേ സ്കോറാണിത്. 2017ലെ ടൂർണമെന്റിൽ സൗത്ത് ആഫ്രിക്കക്കെതിരെ ശ്രീലങ്ക നേടിയ 87 റൺസ് മറികടന്നാണ് ഓസ്ട്രേലിയ ഈ നേട്ടം കൈപ്പിടിയിലാക്കിയത്. നേരത്തെ ആദ്യ ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് വേണ്ടി സെദിഖുള്ള അടൽ, അസ്മത്തുള്ള ഒമർസായ് എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 95 പന്തിൽ 85 റൺസാണ് സെദിഖുള്ള നേടിയത്. ആറ് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.ഒമാർസായ് 63 പന്തിൽ 67 റൺസും നേടി. ഒരു ഫോറം അഞ്ചു സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഓസ്‌ട്രേലിയൻ ബൗളിങ്ങിൽ ബെൻ ദ്വാർഷുയിസ് മൂന്ന് വിക്കറ്റുകളും ആദം സാമ്പ, സ്‌പെൻസർ ജോസഫ് എന്നിവർ രണ്ട് വിക്കറ്റുകളും വീഴ്ത്തി തിളങ്ങി. ഗ്ലെൻ മാക്‌സ്‌വെൽ ഒരു വിക്കറ്റും നേടി. 

australia