പെർത്ത് ടെസ്റ്റിൽ ഇന്ത്യയെ തകർത്ത് ഓസീസ്

ഇന്ത്യ-ഓസ്‌ട്രേലിയ ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ 150 റൺസിന് പുറത്തായി.ടോസ് നേടിയ ഇന്ത്യൻ ടീം ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

author-image
Rajesh T L
New Update
gh

പെർത്ത് :ഇന്ത്യ-ഓസ്‌ട്രേലിയ ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ 150 റൺസിന് പുറത്തായി.ടോസ് നേടിയ ഇന്ത്യൻ ടീം ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.തുടർന്ന് കളത്തിലെത്തിയ ഓപ്പണർ ജയ്‌സ്വാൾ വെറും എട്ടു പന്തിൽ പുറത്തായി.മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ സ്ലിപ്പില്‍ മക്സ്വീനിക്ക് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാൾ മടങ്ങിയത്.മികച്ച പ്രകടനം കാഴ്ച്ച വെക്കുമെന്ന് കരുതിയ വിരാട് കോഹ്‌ലിയും ഹേസല്‍വുഡിന്‍റെ അപ്രതീക്ഷിത ബൗണ്‍സിൽ വെറും 5 റൺസിന് പുറത്തതായി.26 റൺസെടുത്ത കെ എൽ രാഹുലിന് മാത്രമാണ് ആശ്വാസമായത്. ഋഷഭ് പന്ത്-നിതീഷ് കുമാർ റെഡ്ഡി കൂട്ടുകെട്ട് 50 റൺസ് നേടിയത് ടീമിൻ്റെ സ്‌കോർ ഉയർത്തി.അൻപതു കടക്കുമെന്ന് കരുതിയ ഇരുവർക്കും ഓസ്ട്രേലിയൻ താരങ്ങളുടെ  മികച്ച ബൗളിങ്ങിൽ വിക്കറ്റുകൾ നഷ്ടമായി.ഒടുവിൽ ഇന്ത്യൻ ടീമിന് 150 റൺസിന് എല്ലാ വിക്കറ്റുകളും നഷ്ടമായി.പരമ്പരയിലെ  4 മത്സരങ്ങൾ ജയിച്ചാൽ മാത്രമേ ഇന്ത്യൻ ടീമിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നേരിട്ട് പങ്കെടുക്കാൻ അവസരം ലഭിക്കുകയുള്ളു.

Australian Cricket Team australia india-australia