Matt Dawson
മെല്‍ബണ്‍ : വിരലിനേക്കാള്‍ മുഖ്യം ഒളിംപിക്‌സെന്ന് ഓസ്‌ട്രേലിയന്‍ ഹോക്കി താരം മാറ്റ് ഡോസന്‍. താരത്തിന്റെ വലതു കൈയിലെ വിരലിന്റെ മോതിരവിരലില്‍ പൊട്ടലുണ്ടായി. പരിക്ക് മാറാന്‍ ഒരു മാസത്തെ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, എന്തു വന്നാലും ഒളിംപിക്‌സിന് പങ്കെടുക്കണമെന്ന താരത്തിന്റെ നിര്‍ബന്ധത്തിന് മുന്നില്‍ ഡോക്ടര്‍മാര്‍ വേറൊരു പ്ലാന്‍ മുന്നോട്ടുവെച്ചു. പൊട്ടലേറ്റ വിരലിന്റെ ഭാഗം മുറിച്ചുകളയുകയാണെങ്കില്‍ മത്സരിക്കുന്നതില്‍ തടസ്സമുണ്ടാകില്ല. ഡോക്ടര്‍മാര്‍ ഇക്കാര്യം സൂചിപ്പിച്ചതോടെ ഡോസന്‍ സമ്മതം മൂളി. മുറിച്ച വിരലിന്റെ ഭാഗത്ത് സുരക്ഷയ്ക്കായി ഫിംഗര്‍ ക്യാപ് ഇട്ടാണ് ഡോസന്‍ മത്സരിക്കാന്‍ ഇറങ്ങുക. ടോക്കിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ഓസ്‌ട്രേലിയന്‍ ഹോക്കി ടീമിലും അംഗമായിരുന്നു ഡോസന്‍.