മെല്‍ബണില്‍ വുമണ്‍ ഷോ;  കുതിപ്പ് തുടര്‍ന്ന് ഇഗ

യുഎസ് ഓപ്പണ്‍ മുന്‍ ചാംപ്യന്‍ ബ്രിട്ടന്റെ എമ്മ റഡുകാനുവിനെ തോല്‍പിച്ചാണ് (61, 60) ലോക രണ്ടാം നമ്പര്‍ പോളണ്ടിന്റെ ഇഗ സ്യാംതെക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ പ്രീക്വാര്‍ട്ടറിലേക്ക് കടന്നു.

author-image
Athira Kalarikkal
New Update
IGA

Iga Swiatek

മെല്‍ബണ്‍: യുഎസ് ഓപ്പണ്‍ മുന്‍ ചാംപ്യന്‍ ബ്രിട്ടന്റെ എമ്മ റഡുകാനുവിനെ തോല്‍പിച്ചാണ് (61, 60) ലോക രണ്ടാം നമ്പര്‍ പോളണ്ടിന്റെ ഇഗ സ്യാംതെക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ പ്രീക്വാര്‍ട്ടറിലേക്ക് കടന്നു. 70മിനിറ്റ് മാത്രം ദൈര്‍ഘ്യമുണ്ടായ പോരാട്ടത്തില്‍ ഇഗയുടെ ഫോര്‍ഹാന്‍ഡ് ഷോട്ടുകള്‍ക്കു മുന്നില്‍ എമ്മയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. ബ്രിട്ടിഷ് താരത്തിന്റെ ബാക്ക് ഹാന്‍ഡ് ദൗര്‍ബല്യം മുതലെടുത്ത ഇഗ ക്രോസ് കോര്‍ട്ട് ഷോട്ടുകളിലൂടെ അനായാസം പോയിന്റ് വാരിക്കൂട്ടി. ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും നഷ്ടപ്പെടാതെയാണ് ഇഗ പ്രീക്വാര്‍ട്ടര്‍ വരെ എത്തിയത്. ജര്‍മനിയുടെ ഇവ ലൈസാണ് ഇഗയുടെ അടുത്ത എതിരാളി.

 

iga swiatek australian open