ടോമാഷ് മച്ചാച്ചിനെ  നേരിടാന്‍ സുമിത് നാഗല്‍

സുമിത് നാഗലിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ 2025ല്‍ ആദ്യ റൗണ്ടില്‍ വലിയ വെലുവിളി നേരിടേണ്ടി വരും. 26-ാം സീഡായ ചെക്ക് റിപ്പബ്ലിക്കിന്റെ ടോമാഷ് മച്ചാച്ചിനെ ആകും നാഗല്‍ ഓപ്പണിംഗ് റൗണ്ടില്‍ നേരിടുക.

author-image
Athira Kalarikkal
New Update
Sumit_Nagal

Sumit Nagal

ലണ്ടന്‍: ഇന്ത്യയുടെ മുന്‍നിര ടെന്നീസ് താരം സുമിത് നാഗലിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ 2025ല്‍ ആദ്യ റൗണ്ടില്‍ വലിയ വെലുവിളി നേരിടേണ്ടി വരും. 26-ാം സീഡായ ചെക്ക് റിപ്പബ്ലിക്കിന്റെ ടോമാഷ് മച്ചാച്ചിനെ ആകും നാഗല്‍ ഓപ്പണിംഗ് റൗണ്ടില്‍ നേരിടുക.

 മുന്‍നിര കളിക്കാര്‍ക്കെതിരായ മികച്ച പ്രകടനത്തിന് പേരുകേട്ട മച്ചാച്, കഴിഞ്ഞ വര്‍ഷം നൊവാക് ജോക്കോവിച്ച്, ആന്‍ഡ്രി റൂബ്ലെവ്, ഗ്രിഗര്‍ ദിമിത്രോവ്, കാര്‍ലോസ് അല്‍കാരാസ്, ടോമി പോള്‍ എന്നി വലിയ താരങ്ങളെ പരാജയപ്പെടുത്തിയിട്ടുണ്ട്.

വലിയ വേദിയിലെ അദ്ദേഹത്തിന്റെ ഫോമും അനുഭവപരിചയവും അദ്ദേഹത്തെ ശക്തനായ എതിരാളിയാക്കുന്നു. സീസണിലെ ആദ്യ ഗ്രാന്‍ഡ്സ്ലാമില്‍ മികച്ച തുടക്കം ആകും നാഗല്‍ ലക്ഷ്യമിടുന്നത്. 

 

sumit nagal australian open