പരിക്കും വിരമിക്കലും;  ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടി

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീമിനു ഒന്നിനു പുറകെ ഒന്നായി തിരിച്ചടികല്‍. ആദ്യം ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെ വിരമിക്കല്‍. പിന്നീട് സൂപ്പര്‍ താരങ്ങളുടെ പരിക്കും.

author-image
Athira Kalarikkal
New Update
aust

Representational Image

മെല്‍ബണ്‍: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീമിനു ഒന്നിനു പുറകെ ഒന്നായി തിരിച്ചടികല്‍. ആദ്യം ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെ വിരമിക്കല്‍. പിന്നീട് സൂപ്പര്‍ താരങ്ങളുടെ പരിക്കും. ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഓസ്‌ട്രേലിയയുടെ 15 അംഗ ടീമില്‍ ഉള്‍പ്പെട്ടിരുന്ന മാര്‍ക്കസ് സ്റ്റോയ്‌നിസ് ഏകദിന ക്രിക്കറ്റില്‍നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വന്റി20 ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഏകദിനം നിര്‍ത്തുന്നുവെന്നാണ് സ്റ്റോയ്‌നിസിന്റെ പ്രഖ്യാപനം.

ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെട്ടിരുന്ന ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, പേസര്‍ ജോഷ് ഹേസില്‍വുഡ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്കും പരുക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റ് നഷ്ടമാകും. ഇതോടെ, നേരത്തേ പ്രഖ്യാപിച്ച ടീമില്‍ ഓസീസിന് 4 മാറ്റങ്ങള്‍ വരുത്തേണ്ടിവരും. 2023ല്‍ ഏകദിന ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമായിരുന്ന സ്റ്റോയ്‌നിസിന് അതിനുശേഷം ഏകദിന ടീമില്‍നിന്നു പുറത്തായിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലൂടെ ടീമില്‍ തിരിച്ചെത്തിയെങ്കിലും ഒരു മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. 

വിരമിക്കലും പരിക്കുകളുമായി സൂപ്പര്‍ താരങ്ങള്‍ പുറത്താണ്. താരങ്ങളുടെ അഭാവം മൂലം ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ മികച്ച രീതിയില്‍ കളിക്കാന്‍ പറ്റുമോ എന്നത് വ്യക്തമല്ല. പുറത്തിരിക്കുന്ന താരങ്ങള്‍ക്ക് പകരം ആരായിരിക്കും ടീമില്‍ എത്തുക എന്നതും ഓസ്‌ട്രേലിയ അറിയിച്ചിട്ടില്ല. 

 

 

australia asian champions trophy