പാരാലിംപിരക്‌സിലെ അവനിയുട സ്വര്‍ണ വേട്ട

അരയ്ക്കു താഴെ ശാരീരിക പരിമിതി നേരിടുന്നവര്‍ക്കുള്ള എസ്എച്ച് 1 വിഭാഗത്തിലാണ് ജയ്പുരുകാരി അവനി ടോക്കിയോ പാരാലിംപിക്സില്‍ നേടിയ സ്വര്‍ണം പാരിസിലും നിലനിര്‍ത്തിയത്. 249.7 പോയിന്റോടെയാണ് താരം സ്വര്‍ണം നേടിയത്.

author-image
Athira Kalarikkal
New Update
paralympicsnn

തുടര്‍ച്ചയായി രണ്ടാം പാരാലിംപിക്‌സിലും വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ സ്വര്‍ണം നേടി അവനി ലെഖാര.

Listen to this article
0.75x1x1.5x
00:00/ 00:00

പാരിസ് :  പാരിസിലെ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍വേട്ടയ്ക്ക് തുടക്കം. തുടര്‍ച്ചയായി രണ്ടാം പാരാലിംപിക്സിലും വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ അവനി ലെഖാര സ്വര്‍ണം നേടി. അരയ്ക്കു താഴെ ശാരീരിക പരിമിതി നേരിടുന്നവര്‍ക്കുള്ള എസ്എച്ച് 1 വിഭാഗത്തിലാണ് ജയ്പുരുകാരി അവനി ടോക്കിയോ പാരാലിംപിക്സില്‍ നേടിയ സ്വര്‍ണം പാരിസിലും നിലനിര്‍ത്തിയത്. 249.7 പോയിന്റോടെയാണ് താരം സ്വര്‍ണം നേടിയത്. ഇതാദ്യമായാണ് പാരാലിംപിക്സില്‍ ഒരു ഇന്ത്യന്‍ താരം തുടര്‍ച്ചയായി രണ്ടു തവണ സ്വര്‍ണം നേടുന്നത്.  50 മീറ്റര്‍ റൈഫിള്‍ വിഭാഗത്തിലും അവനി ഇത്തവണ മത്സരിക്കുന്നുണ്ട്. 228.7 പോയിന്റോടെയാണ് മുപ്പത്തിയേഴുകാരി മോന വെങ്കലം നേടിയത്. ഈയിനത്തില്‍ മോന അഗര്‍വാള്‍ വെങ്കലവും നേടി.

അതേസമയം, പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ മനീഷ് നര്‍വാള്‍ വെള്ളി നേടി. വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ പ്രീതി പാല്‍ വെങ്കലവും നേടിയതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഒരു സ്വര്‍ണം, ഒരു വെള്ളി, 2 വെങ്കലം. 

paraolympics