Axar Patel
നാളെ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ റിഷഭ് പന്തിന് പകരം അക്‌സര്‍ പട്ടേല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുമെന്ന് റിക്കി പോണ്ടിംഗ് പത്രസമ്മേളനത്തില്‍ അറിയിച്ചു. റിഷഭ് പന്തിന് വിലക്ക് കിട്ടിയതിനാലാണ് അക്‌സര്‍ പട്ടേല്‍ നായകനാകുന്നത്. നിര്‍ണായകമായ മത്സരത്തില്‍ ആര്‍സിബിയെ ആണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേരിടുന്നത്.
പന്തിന് ഒരു മത്സരത്തിലാണ് വിലക്ക് കിട്ടിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ മോശം ഓവറേറ്റ് ആണ് പന്തിന് വിനയായത്. ഒരു മത്സരത്തില്‍ വിലക്കും ഒപ്പം പന്തിന് 30 ലക്ഷം പിഴയും ലഭിച്ചിട്ടുണ്ട്. ആര്‍സിബിക്ക് എതിരായ നാളത്തെ മത്സരം ഡല്‍ഹി ക്യാപിറ്റല്‍സിന് എന്തായാലും വിജയിക്കേണ്ടതുണ്ട്. വിജയിച്ചിട്ടില്ലെങ്കില്‍ അവരുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിക്കും.