റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍ ബാബര്‍ അസം

ആകെ 120 മത്സരങ്ങളാണ് ബാബര്‍ കളിച്ചിരിക്കുന്നത്. അതില്‍ 4,067 റണ്‍സ് ഇതുവരെ നേടിയിട്ടുള്ളത്. 118 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 4,038 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍.

author-image
Athira Kalarikkal
New Update
babar azam

Babar Azam

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡല്ലാസ് : ടി20 ലോകകപ്പില്‍ തോല്‍വി നേരിട്ടെങ്കിലും പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് റെക്കോര്‍ഡ് നേട്ടം. അമേരിക്കയ്ക്കു മുന്നിലാണ് പാക് ടീം ഇന്നലെ അടിയറവു പറഞ്ഞത്. ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനെന്ന നേട്ടം ഇനി ബാബര്‍ അസമിന്റെ പേരില്‍. അമേരിക്കയ്‌ക്കെതിരെ അസം 43 പന്തില്‍ 44 റണ്‍സ് നേടിയതോടെയാണ് റെക്കോര്‍ഡ് നേട്ടത്തിലേക്ക് എത്തിയത്.ആകെ 120 മത്സരങ്ങളാണ് ബാബര്‍ കളിച്ചിരിക്കുന്നത്. അതില്‍ 4,067 റണ്‍സ് ഇതുവരെ നേടിയിട്ടുള്ളത്. 118 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 4,038 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ തൊട്ടുപിന്നിലുണ്ട്. 152 മത്സരങ്ങളില്‍ നിന്നും 4026 റണ്‍സാണ് ട്വന്റി 20 ക്രിക്കറ്റില്‍ ഇതുവരെ രോഹിത് ശര്‍മ്മ നേടിയിട്ടുള്ളത്. 

 

 

rohit sharma Virat Kohli Pakistan Babar Azam T20 World Cup