വെങ്കട്ട ദത്ത സായ്, പി.വി.സിന്ധു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി.സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയും പോസിഡെക്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട്ട ദത്ത സായ് ആണ് വരന്‍. ഡിസംബര്‍ 22ന് ഉദയ്പുരില്‍ വച്ചാണ് വിവാഹം നടക്കുന്നത്. 24ന് ഹൈദരാബാദില്‍ റിസപ്ഷന്‍.
രണ്ടു കുടുംബങ്ങളും തമ്മില്‍ വര്‍ഷങ്ങളായുള്ള പരിചയമാണ് ഉള്ളത്. കഴിഞ്ഞ മാസമാണ് വിവാഹക്കാര്യം തീരുമാനമായതെന്ന് സിന്ധുവിന്റെ പിതാവ് പി.വി.രമണ പറഞ്ഞു. ജനുവരി മുതല്‍ സിന്ധു വീണ്ടും മത്സരരംഗത്ത് സജീവമാകുന്നതിലാണ് ഡിസംബറില്‍ തന്നെ കല്യാണം നടത്താന്‍ തീരുമാനിച്ചതെന്നും രമണ പറഞ്ഞു. രണ്ടു വര്‍ഷത്തിലധികം നീണ്ടുനിന്ന കിരീടവരള്‍ച്ചയ്ക്കു ശേഷം കഴിഞ്ഞ ദിവസം സയ്യിദ് മോദി ഇന്റര്‍നാഷനല്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ സിന്ധു വിജയിച്ചിരുന്നു.