Bajrang Punia Suspended By National Anti Doping Agency
ന്യൂഡല്‍ഹി: ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചതിന് ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ ബജ്രംഗ് പുനിയക്ക് സസ്‌പെന്‍ഷന്‍. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് താരത്തിനെതിരെ നടപടി എടുത്തത്. മുന്‍പും താരത്തിന് സസ്‌പെന്‍ഷന്‍ ലഭിച്ചിരിരുന്നു എന്നാല്‍ പിന്നീട് നടപടി അച്ചടക്ക സമിതി അസാധുവാക്കിയിരുന്നു.
ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാത്തതിനായിരുന്നു അന്ന് താരത്തിനെ സസ്‌പെന്‍ഡ് ചെയ്തത്. നിലവിലെ സസ്‌പെന്‍ഷനില്‍ താരത്തിന് മറുപടി പറയുവാന്‍ ജൂലൈ 11ന് വരെ സമയം കൊടുത്തിട്ടുണ്ട്്.