ടി20 ലോകകപ്പ്; ബംഗ്ലാദേശ് സ്ക്വാഡിനെ പ്രഖ്യാപിച്ചു, നജ്മുൽ ഹൊസൈൻ ഷാന്റോ ടീമിനെ നയിക്കും

നജ്മുൽ ഹൊസൈൻ ഷാന്റോയാണ് ഇത്തവണ ടീമിനെ നയിക്കുന്നത്.ജൂൺ ഒന്നിന് യു.എസ്.എയിലും വെസ്റ്റ് ഇൻഡീസിലും മത്സരങ്ങൾ ആരംഭിക്കും.

author-image
Greeshma Rakesh
Updated On
New Update
T20

bangladesh announce 15 player squad for t20 world cup

Listen to this article
0.75x 1x 1.5x
00:00 / 00:00

ധാക്ക : 2024ലെ ടി20 ലോകകപ്പിനുള്ള 15 അം​ഗ ടീമിനെ  പ്രഖ്യാപിച്ച് ബംഗ്ലാദേശ്. നജ്മുൽ ഹൊസൈൻ ഷാന്റോയാണ് ഇത്തവണ ടീമിനെ നയിക്കുന്നത്.ജൂൺ ഒന്നിന് യു.എസ്.എയിലും വെസ്റ്റ് ഇൻഡീസിലും മത്സരങ്ങൾ ആരംഭിക്കും.അടുത്തിടെ സമാപിച്ച ടി20 ഐ ഹോം പരമ്പരയിൽ സിംബാബ്‌വെയ്‌ക്കെതിരെ 4-1 ന് ശക്തമായ വിജയത്തിനു പിന്നാലെയാണ് അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിനുള്ള  ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചത്.

ഏകദേശം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ടി20 ഐ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ പരിചയസമ്പന്നനായ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനും ഇത്തവണ ടീമിലുണ്ട്.അതെസമയം അസാധാരണമായ പ്രകടനം കാഴ്ച്ചവച്ചിട്ടും സെയ്ഫുദ്ദീന് ടി20 ടീമിൽ ഇടം നേടാനായില്ല.അതെസമയം സിംബാബ്‌വെയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾ കളിച്ച യുവ സ്പീഡ്സ്റ്റർ തൻസിം ഹസൻ സാക്കിബ് ടീമിൽ ഇടം നേടി. ഇടങ്കയ്യൻ ഷൊറിഫുൾ ഇസ്ലാമിനെയും ബംഗ്ലാദേശ് ഉൾപ്പെടുത്തിയിട്ടുണ്ട്.

 സിംബാബ്‌വെയുമായുള്ള അവസാന രണ്ട് മത്സരങ്ങളിൽ 22-കാരനായ ഷൊറിഫുളിന് വിശ്രമം അനുവദിച്ചിരുന്നു.ഓൾറൗണ്ടർ അഫീഫ് ഹൊസൈൻ ധ്രുബോയും ഹസൻ മഹമൂദും റിസർവ് കളിക്കാരാണ്.ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതർലൻഡ്‌സ്, നേപ്പാൾ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് ഡിയിൽ അടുത്ത മാസമാണ് ബംഗ്ലാദേശ് മത്സരത്തിനിറങ്ങുന്നത്. ജൂൺ 7 ന് ഡാളസിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് ആദ്യ മത്സരം.

ബംഗ്ലാദേശ് ടീം: നജ്മുൽ ഹൊസൈൻ ഷാൻ്റോ (സി), തസ്കിൻ അഹമ്മദ്, ലിറ്റൺ ദാസ്, സൗമ്യ സർക്കാർ, തൻസീദ് ഹസൻ തമീം, ഷാക്കിബ് അൽ ഹസൻ, തൗഹിദ് ഹൃദോയ്, മഹ്മൂദുള്ള റിയാദ്, ജാക്കർ അലി അനിക്, തൻവീർ ഇസ്ലാം, ഷാക് മഹിദി ഹസൻ, റഷാദ് ഹൊസ്മാൻ, റിഷാദ് ഹൊസ്ത്മാൻ. ഷോറിഫുൾ ഇസ്ലാം, തൻസിം ഹസൻ സാകിബ്. ട്രാവലിംഗ് റിസർവ്: അഫീഫ് ഹുസൈൻ, ഹസൻ മഹ്മൂദ്

 

cricket T20 World Cup Bangladesh cricket Team