/kalakaumudi/media/media_files/2025/12/29/crk-2025-12-29-09-10-16.jpg)
ധാക്ക: ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന് ഇടയില്‍ ധാക്ക ക്യാപിറ്റല്‍സിന്റെ അസിസ്റ്റന്റ് കോച്ച് മഹ്ബൂബ് അലി സാക്കി കുഴഞ്ഞുവീണ് മരിച്ചു. രാജ്ഷാഹി വാരിയേഴ്‌സിനെതിരായ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് സംഭവം. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഗ്രൗണ്ടില്‍ വെച്ച് സാക്കി കുഴഞ്ഞുവീണപ്പോള്‍ ടീമുകളുടെ മെഡിക്കല്‍ സംഘം ഇദ്ദേഹത്തെ പരിശോധിക്കുകയും സിപിആര്‍ നല്‍കുകയും ചെയ്തു. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.
സാക്കിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഇരു ടീമിലേയും കളിക്കാര്‍ മത്സരത്തിനിടയില്‍ ഒരു മിനിറ്റ് മൗനം ആചരിച്ചു. ഷക്കീബ് അല്‍ ഹസന്‍ ഉള്‍പ്പെടെയുള്ള ബംഗ്ലാദേശ് താരങ്ങള്‍ സാക്കിക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.
'അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതിനായി ഗ്രൗണ്ടില്‍ നില്‍ക്കുമ്പോഴാണ് മരണം സംഭവിച്ചത്. കുടുംബത്തിനെ അനുശോചനം അറിയിക്കുന്നു,' ഷക്കീബ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
തന്റെ കരിയറിന്റെ തുടക്ക കാലം മുതല്‍ തന്നെ പ്രൊഫഷണല്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ സാക്കിയെ അറിയാമെന്നും ഷക്കീബ് പറഞ്ഞി. സാക്കിയുമായി സംസാരിച്ചതിന്റെ നല്ല ഓര്‍മകള്‍ മനസിലുണ്ടെന്നും ബംഗ്ലാദേശ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
