ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ മികച്ച സ്‌കോറിനായി പാകിസ്താന്‍ പൊരുതുന്നു. ആദ്യദിനം മഴമൂലം മത്സരം വൈകിയാണ് ആരംഭിച്ചത്. മത്സരം നിര്‍ത്തുമ്പോള്‍ പാകിസ്താന്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെന്ന നിലയിലാണ്. 57 റണ്‍സുമായി സൗദ് ഷക്കീലും 24 റണ്‍സുമായി മുഹമ്മദ് റിസ്വാനുമാണ് ക്രീസില്‍. സയീം അയൂബ് 56 റണ്‍സെടുത്തു.
തകര്‍ച്ചയോടെയായിരുന്നു പാകിസ്താന്‍ ബാറ്റിംഗിന്റെ തുടക്കം. 16 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. അബ്ദുള്ള ഷെഫീക്ക് രണ്ട്, ഷാന്‍ മസൂദ് ആറ് എന്നിങ്ങനെ റണ്‍സെടുത്ത് പുറത്തായി. റണ്‍സൊന്നും എടുക്കാതെയാണ് ബാബര്‍ അസം വിക്കറ്റ് നഷ്ടപ്പെടുത്തിയത്. പിന്നാലെ സയീം അയൂബും സൗദ് ഷക്കീലും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് ഉയര്‍ത്തുകയായിരുന്നു.
നാലാം വിക്കറ്റില്‍ 98 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ന്നു. അഞ്ചാം വിക്കറ്റില്‍ സൗദ് ഷക്കീലും മുഹമ്മദ് റിസ്വാനും ഇതുവരെ 44 റണ്‍സ് കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു. ബംഗ്ലാദേശിനായി ഷൊറിഫുള്‍ ഇസ്ലാമും ഹസന്‍ മഹൂമുദും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാം ദിനം മത്സരത്തില്‍ മേല്‍ക്കൈ നേടാനുള്ള ശ്രമമാകും ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്നുണ്ടാകുക.
ബംഗ്ലാദേശ് ടെസ്റ്റ്: പാകിസ്താന്‍ പൊരുതുന്നു
ആദ്യ ഇന്നിംഗ്‌സില്‍ മികച്ച സ്‌കോറിനായി പാകിസ്താന്‍ പൊരുതുന്നു. ആദ്യദിനം മഴമൂലം മത്സരം വൈകിയാണ് ആരംഭിച്ചത്. മത്സരം നിര്‍ത്തുമ്പോള്‍ പാകിസ്താന്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെന്ന നിലയിലാണ്.
New Update
00:00
/ 00:00