Alexia Putellas of Barcelona lifts the UEFA Women’s Champions League Trophy
ശനിയാഴ്ച നടന്ന യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ മത്സരത്തില്‍ കിരീടം തൂക്കി ബാഴ്‌സ. രണ്ട് ഗോളുകള്‍ക്കാണ് നേട്ടം. ബാഴ്സലോണയ്ക്ക് വേണ്ടി ഐതാന ബോണ്‍മാറ്റിയും അലക്സിയ പ്യൂട്ടയാസും വല ചലിപ്പിച്ചു.
63-ാം മിനിറ്റിലാണ് ബോണ്‍മാറ്റി ഗോള്‍ നേടിയത്. പകരക്കാരിയായി എത്തിയ പ്യൂട്ടയാസ് ഇഞ്ച്വറി ടൈമില്‍ നേടിയ ഗോളിലൂടെ ബാഴ്സയുടെ വിജയമുറപ്പിച്ചു.
മൂന്നാം തവണ ബാഴ്സ വനിതാ ചാമ്പ്യന്‍സ് കിരീടമുയര്‍ത്തുന്നതോടെ ചരിത്രത്തിലെ ആദ്യ ക്വാഡ്രപ്പിള്‍ നേട്ടമെന്ന ചരിത്രവും ഇവര്‍ സ്വന്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
