ജയത്തോടെ തുടങ്ങി ബാഴ്‌സലോണ

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലെവന്‍ഡോസ്‌ക്കി വീണ്ടും ഗോള്‍ നേടിക്കൊണ്ട് ബാഴ്‌സലോണയെ മുന്നില്‍ എത്തിച്ചു. ഈ ഗോള്‍ പിന്നീട് വിജയ ഗോളായി മാറി.

author-image
Athira Kalarikkal
New Update
barcelona..
Listen to this article
0.75x1x1.5x
00:00/ 00:00

ബാഴ്‌സലോണ : ലാലിഗയിലെ ആദ്യ മത്സരത്തില്‍ ബാഴ്‌സലോണക്ക് വിജയം. വലന്‍സിയയെ എവെ മത്സരത്തില്‍ നേരിട്ട ബാഴ്‌സലോണ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് വിജയിച്ചത്. ലെവന്‍ഡോസ്‌കി ഇരട്ട ഗോളുകളുമാഉഇ ബാഴ്‌സലോണയുടെ ഹീറോ ആയി. തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ പോയ ശേഷം തിരിച്ചടിച്ചാണ് ബാഴ്‌സലോണ ജയിച്ചത്.

43ആം മിനുട്ടില്‍ ഡ്യൂറഒയുടെ ഗോളാണ് വലന്‍സിയക്ക് ലീഡ് നല്‍കിയത്. എന്നാല്‍ മിനുട്ടുകള്‍ക്കകം ലെവന്‍ഡോസ്‌കിയുടെ ഫിനിഷ് ബാഴ്‌സലോണയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. ആദ്യ പകുതി 1-1 എന്ന് അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലെവന്‍ഡോസ്‌ക്കി വീണ്ടും ഗോള്‍ നേടിക്കൊണ്ട് ബാഴ്‌സലോണയെ മുന്നില്‍ എത്തിച്ചു. ഈ ഗോള്‍ പിന്നീട് വിജയ ഗോളായി മാറി.

barcelona