അര്‍ജന്റീനയ്‌ക്കൊപ്പം ഒളിംപിക്‌സില്‍ ബാര്‍കോയും

ബാര്‍കോ ഫ്‌ലോറിഡയില്‍ ഇന്റര്‍ മയായിയോടൊപ്പമാണിപ്പോള്‍.  ജൂണ്‍ 9 ന് ഇക്വഡോറിനെയും ജൂണ്‍ 14 ന് ഗ്വാട്ടിമാലയെയും നേരിടുന്ന അര്‍ജന്റീനയ്‌ക്കൊപ്പം വല ചലിപ്പിക്കാന്‍ ടീമില്‍ 19കാരനും ഉണ്ടാകും.  

author-image
Athira Kalarikkal
New Update
valentine barco
Listen to this article
0.75x1x1.5x
00:00/ 00:00

അര്‍ജന്റീനയ്‌ക്കൊപ്പം ഒളിംപിക്‌സില്‍ 19കാരനായ വാലന്‍ൈന്‍ ബാര്‍കോയും ഉണ്ടാകും. താരത്തെ അര്‍ജന്‍ീനയ്‌ക്കൊപ്പം ചേര്‍ക്കാന്‍ താരത്തിന്റെ ക്ലബായ ബ്രൈറ്റണ്‍ അനുവദിച്ചു.  പ്രീമിയര്‍ ലീഗ് ക്ലബ്ബ് ബാര്‍കോയ്ക്ക് ഹാവിയര്‍ മഷറാനോയുടെ ടീമിനൊപ്പം ചേരാന്‍ അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

ബാര്‍കോ യുവതാരമായതിനാല്‍ സീനിയര്‍ താരങ്ങളുടെ ക്വാട്ടയില്‍ ഉള്‍പ്പെടുന്നതല്ല. സെന്റര്‍ ബാക്കായ നിക്കോളാസ് ഒട്ടമെന്‍ഡിയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌ട്രൈക്കര്‍ ആയ ഹൂലിയന്‍ അല്‍വാരസും ഒപ്പം ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനസും ഒളിമ്പിക്‌സില്‍ അര്‍ജന്റീനയ്ക്കൊപ്പമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ബാര്‍കോ ഫ്‌ലോറിഡയില്‍ ഇന്റര്‍ മയായിയോടൊപ്പമാണിപ്പോള്‍. 
ജൂണ്‍ 9 ന് ഇക്വഡോറിനെയും ജൂണ്‍ 14 ന് ഗ്വാട്ടിമാലയെയും നേരിടുന്ന അര്‍ജന്റീനയ്‌ക്കൊപ്പം വല ചലിപ്പിക്കാന്‍ ടീമില്‍ 19കാരനും ഉണ്ടാകും.  

argentina brazil inter miami Valentine Barco