/kalakaumudi/media/media_files/2025/12/01/sithamshu-2025-12-01-14-00-34.jpg)
റാഞ്ചി: ഫിറ്റ്‌നെസും ഫോമും തുടരുന്നതിനിടെ കോഹ്‌ലിയുടെ ഏകദിന ഭാവിയെക്കുറിച്ച് ഇനി ചർച്ച ആവശ്യമില്ലെന്ന് ബാറ്റിങ് പരിശീലകൻ സിതാംശു കൊടക് പറഞ്ഞു .
2027ലെ ഏകദിന ലോകകപ്പിൽ കോഹ്‌ലി കളിച്ചേക്കുമെന്നും കൊടക് സൂചന നൽകി.
'2027 ലോകകപ്പിനെക്കുറിച്ച് നമ്മൾ ഇനി സംസാരിക്കേണ്ട ആവശ്യമില്ലെന്നാണ് കരുതുന്നത്.
കോഹ്ലിയുടെ ഏകദിന കരിയറിലെ 52-ാമത്തെ സെഞ്ച്വറി താരത്തിന്റെ അനുഭവ ചരിചയത്തെ ഓർമ്മപ്പെടുത്തുക മാത്രമല്ല, താരം ഇപ്പോൾ മുൻഗണന നൽകുന്ന ഫോർമാറ്റിൽ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തം എത്രത്തോളം നന്നായി വഹിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ്' കൊടക് പറഞ്ഞു.
'കോഹ്ലിയുടെ സ്ഥാനമോ, ഭാവിയോ എന്തുകൊണ്ടാണ് ചർച്ച ചെയ്യപ്പെടുന്നതെന്ന് മനസിലാകുന്നില്ല. ഇതെല്ലാം നമ്മൾ എന്തിന് നോക്കണമെന്നറിയില്ല.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ വിരാട് കോഹ്‌ലി ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് കളിച്ചത്.
വിരാട് വളരെ നന്നായി ബാറ്റ് ചെയ്തു. ഇപ്പോഴും ഒരു മികച്ച കളിക്കാരനാണ്. ശാരീരികമായി വിരാടിന് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് ഞാൻ കരുതുന്നത്.
പരിക്കുകളെക്കുറിച്ച് നാം സംസാരിക്കേണ്ടതില്ല. കോഹ്‌ലിയുടെ ബാറ്റിങ്ങും ഫിറ്റ്‌നസും കണക്കിലെടുത്താൽ താരത്തിന്റെ 2027 ലോകകപ്പ് വരെയുള്ള ഭാവിയെക്കുറിച്ച് ഒന്നും ചോദിക്കേണ്ടതില്ല,' കൊടക് പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ ബൗളിങ് പ്രകനത്തെയും കൊടക് പ്രശംസിച്ചു. റാഞ്ചിയിൽ മഞ്ഞുവീഴ്ചയുള്ളതിനാൽ ബൗളർമാർക്ക് പന്ത് കയ്യിൽ ശരിയായി ഗ്രിപ്പ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
ഹർഷിത് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തിയതിന് വലിയ പ്രശംസ അർഹിക്കുന്നു.
ഇത്രയധികം മഞ്ഞുള്ളപ്പോൾ ബാറ്റർമാർക്ക് റൺസ് നേടാൻ എളുപ്പമാകുമായിരുന്നു', കൊടക് വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
