/kalakaumudi/media/media_files/2024/12/12/ZcyKconc7mouHANQhhUr.jpg)
ദക്ഷിണാഫ്രിക്കന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ടെംബ ബാവുമ മടങ്ങിയെത്തുന്നു. ഈ മാസം 17ന് ആരംഭിക്കുന്ന പാകിസ്താനെതിരായ ഏകദിന പരമ്പരയിലാണ് ബാവുമ ക്യാപ്റ്റനായി മടങ്ങിയെത്തുന്നത്. ഒക്ടോബറില്‍ അയര്‍ലന്‍ഡിനെതിരെയാണ് ബാവുമ അവസാനമായി ദക്ഷിണാഫ്രിക്കന്‍ ഏകദിന ടീമിന്റെ നായകനായത്. നിലവില്‍ പാകിസ്താനെതിരായ ട്വന്റി 20 പരമ്പര കളിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ടീം. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്ക കളിക്കുക. ഹെന്റിച്ച് ക്ലാസന്‍, കഗീസോ റബാദ, ഡേവിഡ് മില്ലര്‍, കേശവ് മഹാരാജ്, ഷംസി എന്നിവരും ഏകദിന ടീമിലേക്ക് മടങ്ങിയെത്തി.
അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയിലും ബാവുമ നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീമാവും കളിക്കുക. ഇതിനു മുമ്പായി ഇംഗ്ലണ്ടിനെതിരെയും ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര കളിക്കും. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ സെമിയിലും ട്വന്റി 20 ലോകകപ്പില്‍ ഫൈനലിലും എത്തിയ ടീമാണ് ദക്ഷിണാഫ്രിക്ക. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഒരു ജയം കൂടി നേടിയാല്‍ ഫൈനല്‍ കളിക്കാം. സമീപകാലത്തെ ഐസിസി ടൂര്‍ണമെന്റുകളിലെ സ്ഥിരതയാര്‍ന്ന പ്രകടനം ചാംപ്യന്‍സ് ട്രോഫിയിലും തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്.
ദക്ഷിണാഫ്രിക്കന്‍ ടീം: ടെംബ ബാവുമ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, മാര്‍കോ യാന്‍സന്‍, ആന്‍ഡിലെ സിമലാനെ, ക്വനെ മഫാക്കെ, ഒട്‌നെയില്‍ ബാര്‍ട്മാന്‍, കഗീസോ റബാദ, കേശവ് മഹാരാജ്, തബ്‌രീസ് ഷംസി, ടോണി ഡി സോര്‍സി, എയ്ഡന്‍ മാര്‍ക്രം, ഡസി വാന്‍ഡര്‍ ഡസന്‍, റയാന്‍ റിക്കിള്‍ട്ടന്‍(വിക്കറ്റ് കീപ്പര്‍).